പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാനെ 3-3 സമനിലയില്‍ പിടിച്ച ബെംഗളൂരു എഫ് സി. തോല്ക്കാന് മനസ്സില്ലാത്ത ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. സുഭാശിഷ് ബോസ്, ഹ്യുഗോ ബൗമസ്, റോയ് കൃഷ്ണ എന്നിവരാണ് എടികെ മോഹന്‍ ബഗാന് വേണ്ടി സ്കോര്‍ ചെയ്തത്. സില്‍വ ക്ലെയ്റ്റണ്‍, ഡാനിഷ് ഫറൂഖ് ഭട്ട്, വിന്നി ഇബാറ എന്നിവരാണ് ബെംഗളൂരു എഫ് സിയുടെ സ്കോറര്‍മാര്‍.ലീഗില്‍ എടികെ ആറാം സ്ഥാനത്തും ബെംഗളൂരു ഒമ്പതാം സ്ഥാനത്തുമാണ്.ആദ്യ പകുതിയില്‍ ഇരുടീമും രണ്ട് ഗോള്‍ വീതം അടിച്ചു. രണ്ടാം പകുതിയില്‍ റോയ് കൃഷ്ണ പെനാല്‍റ്റിയിലൂടെ എടികെയുടെ മൂന്നാം ഗോള്‍ നേടി. തോല്ക്കാന് തയ്യാറാവാത്ത ബെംഗളൂരു ഇബാറയിലൂടെ 72ാം മിനിറ്റില്‍ മൂന്നാം ഗോളും സമനിലയും പിടിച്ചു.