മുംബൈ ചാരം; കൊമ്പന്‍മാര്‍ ഐഎസ്എല്‍ സെമിക്കരികെ

19ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിലൂടെയാണ് കൊമ്പന്‍മാര്‍ ലീഡെടുത്തത്.

Update: 2022-03-02 16:08 GMT


വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഫൈനല്‍ യോഗ്യതയ്ക്ക് അരികെയെത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. കരുത്തരായ മുംബൈ എഫ്‌സിയെ 3-1 ന് മറികടന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തെത്തി. ഇതോടെ സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് അവസാന റൗണ്ട് വരെ കാത്തിരിക്കണം. തുടക്കം മുതലെ മികച്ച കളി പുറത്തെടുത്ത മഞ്ഞപ്പടയ്ക്കായി സഹല്‍ അബ്ദുല്‍ സമദ് ഒരു ഗോളും ആല്‍വാരോ വാസ്‌ക്വസ് ഇരട്ട ഗോളും നേടി.


19ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിലൂടെയാണ് കൊമ്പന്‍മാര്‍ ലീഡെടുത്തത്. സഹല്‍ ഇന്ന് ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. മുംബൈ ഡിഫന്‍സിനെ വെട്ടിച്ച് സഹല്‍ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റമായിരുന്നു ഗോളില്‍ അവസാനിച്ചത്. സഹലിന്റെ ഈ സീസണിലെ അഞ്ചാം ഗോളാണ്.45ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌കസ് മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഈ ഗോള്‍. വാസ്‌കസിന്റെ രണ്ടാം ഗോള്‍ 60ാം മിനിറ്റിലായിരുന്നു. 71ാം മിനിറ്റില്‍ ഡീഗോ മൗറിസിയോ പെനാല്‍റ്റിയിലൂടെ മുംബൈ സിറ്റിയുടെ ആശ്വാസ ഗോള്‍ നേടി.


ലീഗില്‍ 19 മല്‍സരം കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് 33ഉം അത്രയും മല്‍സരങ്ങളില്‍ കളിച്ച് അഞ്ചാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്‌സിക്ക് 31 പോയിന്റുമാണുള്ളത്.





Tags:    

Similar News