ഐഎസ്എല്‍; ഹൈദരാബാദ് എഫ്‌സി ഒന്നില്‍; ഈസ്റ്റ് ബംഗാളിന് തകര്‍ത്തെറിഞ്ഞു

എന്നാല്‍ ഈസ്റ്റ് ബംഗാള്‍ താരം ഹോക്കിപിന്റെ ദേഹത്ത് തട്ടിയതിനാല്‍ ഇത് സെല്‍ഫ് ഗോളായാണ് കണക്കാക്കിയത്.

Update: 2022-01-24 17:22 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പിന്‍തള്ളി ഹൈദരാബാദ് എഫ് സി ടോപ് വണ്ണില്‍ കയറി. അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത നാല് ഗോളിനാണ് ഹൈദരാബാദ് തകര്‍ത്തത്. പോയിന്റ് നിലയില്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം 20 പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ വന്‍ ലീഡ് നേടിയാണ് ഹൈദരാബാദ് ഒന്നിലേക്ക് കുതിച്ചത്.


മല്‍സരത്തില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരവും ഹൈദരാബാദിന്റെ ടോപ് സ്‌കോററുമായ ബാര്‍ത്തോലോമ്യു ഒഗ്ബചെ ഇരട്ട ഗോള്‍ നേടി. 21ാം മിനിറ്റില്‍ ഒഗ്‌ബെചെ ഹെഡറിലൂടെ ഗോള്‍ നേടിയിരുന്നു. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ താരം ഹോക്കിപിന്റെ ദേഹത്ത് തട്ടിയതിനാല്‍ ഇത് സെല്‍ഫ് ഗോളായാണ് കണക്കാക്കിയത്. ഒഗ്ബഷെയുടെ ഐഎസ്എല്ലിലെ ഇതുവരെയുള്ള ഗോളുകളുടെ എണ്ണം 47 ആയി. അങ്കിത് യാദവാണ് ഹൈദരാബാദിന്റെ മറ്റൊരു സ്‌കോറര്‍.




Tags:    

Similar News