ഐഎസ്എല്‍; കേരളാ ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍; മുംബൈ പുറത്ത്; ഹൈദരാബാദിന് ജയം
ഇന്ന് നടന്ന മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സി മുംബൈ എഫ് സിയെ 2-1ന് പരാജയപ്പെടുത്തി
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സി മുംബൈ എഫ് സിയെ 2-1ന് പരാജയപ്പെടുത്തിയതോടെയാണ് മഞ്ഞപ്പടയുടെ പ്ലേ ഓഫ് സ്വപ്‌നം സാക്ഷാല്‍ക്കരിച്ചത്. ഇതോടെ നാളെ നടക്കുന്ന ഗോവാ എഫ് സി-ബ്ലാസ്റ്റേഴ്‌സ് മല്‍സര ഫലം അപ്രസ്‌കതമായി. ജയം അനിവാര്യമായ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക് അടിതെറ്റി.
14ാം മിനിറ്റില്‍ രോഹിത് ദാനു, 41ാം മിനിറ്റില്‍ ജോയല്‍ ചിയാനീസേ എന്നിവരാണ് ഹൈദരാബാദിന്റെ സ്‌കോറര്‍മാര്‍. 20 മല്‍സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി മുംബൈ എഫ്‌സി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മുംബൈയെ കഴിഞ്ഞ മല്‍സരത്തില്‍ 3-1ന് വീഴ്ത്തിയതാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് യോഗ്യതയില്‍ നിര്‍ണ്ണായകമായത്.മുംബൈക്ക് തിരിച്ചടിയായതും ഈ തോല്‍വിയാണ്.
ജെംഷഡ്പൂര്‍ എഫ് സി(40), ഹൈദരാബാദ് (38), എടികെ മോഹന്‍ ബഗാന്‍(37), കേരളാ ബ്ലാസ്‌റ്റേഴ്‌സ്(33) എന്നിവരാണ് സെമിയില്‍ പ്രവേശിച്ചവര്‍.തിങ്കളാഴ്ച നടക്കുന്ന അവസാന മല്‍സരത്തില്‍ ജെംഷഡ്പൂര്‍ എടികെയെ നേരിടും.