എടികെ വീണു; ഐഎസ്എല്ലില്‍ മുംബൈ സിറ്റിയുടെ ഗോള്‍മഴ
ഇന്ത്യന്‍ താരം ബിപിന്‍ സിങ് സിറ്റിയുടെ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റിക്ക് വമ്പന്‍ ജയം. പ്രതിരോധത്തില്‍ പേരുകേട്ട എടികെ മോഹന്‍ ബഗാനെ 5-1നാണ് മുംബൈ തകര്‍ത്തത്. ഇന്ത്യന്‍ താരം വിക്രം പ്രതാപ് സിങ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഇഗോര്‍ അംഗോളോ, മൗര്‍താഡാ ഫാള്‍, ബിപിന്‍ സിങ് എന്നിവരും സ്‌കോര്‍ ചെയ്തു. എടികെയ്ക്ക് വേണ്ടി ഡേവിഡ് വില്ല്യംസ് ആശ്വാസ ഗോള്‍ നേടി.ഇന്ത്യന്‍ താരം ബിപിന്‍ സിങ് സിറ്റിയുടെ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ലീഗില്‍ ഇരുടീമിനും ആറ് പോയിന്റ് വീതമാണുള്ളത്.മുംബൈ ലീഗില്‍ ഒന്നാമതും എടികെ നാലാം സ്ഥാനത്തുമാണുള്ളത്. ഗോള്‍ ശരാശരി മികവിലാണ് സിറ്റി ഒന്നാമത് നില്‍ക്കുന്നത്. ഒഡീഷാ, ചെന്നൈയിന്‍ എന്നിവര്‍ ലീഗില്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു.