വന്‍ ജയവുമായി മുംബൈ സിറ്റി ടോപ് ഫോറില്‍; ബ്ലാസ്റ്റേഴ്‌സ് ആറിലേക്ക് വീണു

Update: 2022-02-13 18:21 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഫോം തിരിച്ചുപിടിച്ചു. ഇന്ന് ഒഡീഷാ എഫ് സിയെ നേരിട്ട ചാംപ്യന്‍മാര്‍ 4-1ന്റെ ജയമാണ് നേടിയത്. ജയത്തോടെ അവര്‍ ടോപ് ഫോറിലേക്ക് കയറി. തോല്‍വിയോടെ ഒഡീഷാ എഫ് സി ഏഴാം സ്ഥാനത്തേക്കും വീണു. മറ്റ് ടീമുകളുടെ വിജയകുതിപ്പ് തിരിച്ചടിയായത് കേരളാ ബ്ലാസ്റ്റേഴ്‌സിനാണ്. ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ആറാം സ്ഥാനത്താണ്.

മുംബൈയ്ക്കായി ഇഗോര്‍ അങ്കുലോ (41, 70), ബിപിന്‍ സിങ്(47, 73) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഒഡീഷാ എഫ് സിയ്ക്കായി ജൊനാഥസ് ഡീ ജീസുസ്(90) ആശ്വാസ ഗോള്‍ നേടി. കേരളത്തിന്റെ മല്‍സരം നാളെ ഈസ്റ്റ്ബംഗാളിനെതിരേയാണ്.


Tags:    

Similar News