ഗ്രേഗ് സ്റ്റുവര്‍ട്ടിന് ഹാട്രിക്ക്; ഐഎസ്എല്ലില്‍ ഒഡീഷയെ തകര്‍ത്തടിച്ച് ജെംഷഡ്പൂര്‍
പനാജി: ഐഎസ്എല്ലില്‍ ഗ്രേഗ് സ്റ്റുവര്‍ട്ടിന്റെ വണ്‍മാന്‍ ഷോയില്‍ തകര്‍ന്ന് ഒഡീഷാ എഫ്‌സി. സ്റ്റുവര്‍ട്ടിന്റെ ഹാട്രിക്ക് മികവില്‍ ജെംഷഡ്പൂര്‍ എഫ്‌സി എതിരില്ലാത്ത നാല് ഗോളിന്റെ ജയം നേടി. പീറ്റര്‍ ഹാര്‍ഡ്‌ലി മൂന്നാം മിനിറ്റില്‍ ജെംഷഡ്പൂരിന്റെ ആദ്യ ഗോള്‍ നേടി. നാല്, 21, 35 മിനിറ്റുകളിലായാണ് സ്‌കോട്ട്‌ലന്റ് താരമായ സ്റ്റുവര്‍ട്ടിന്റെ ഗോളുകള്‍. ഒരവസരത്തിലും ഒഡീഷയ്ക്ക് മുന്നേറാന്‍ കഴിയാത്ത വിധമായിരുന്നു സ്റ്റുവര്‍ട്ടിന്റെയും ജെംഷഡ്പൂരിന്റെയും പ്രകടനം. ജയത്തോടെ ജെംഷഡ്പൂര്‍ വീണ്ടും ലീഗില്‍ രണ്ടാമതെത്തി. തോല്‍വിയോടെ ഒഡീഷ നാലാം സ്ഥാനത്തേക്ക് വീണു.