ഐഎസ്എല്‍: അബ്ദുള്‍ ഹക്കു കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും
മലപ്പുറത്തെ വാണിയന്നൂര്‍ സ്വദേശിയായ 25കാരനായ അബ്ദുല്‍ ഹക്കു നെഡിയോടത്ത് തിരൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നാണ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്.2017ല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയിലൂടെ ഐഎസ്എല്ലില്‍ രംഗ പ്രവേശം ചെയ്തുകൊണ്ട് ഹക്കു ആദ്യമായി പ്രഫഷണല്‍ ഫുട്‌ബോള്‍ ലോകത്ത് എത്തി. തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമായി
കൊച്ചി: സെന്റര്‍ ബാക്ക് അബ്ദുള്‍ ഹക്കു കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്.മലപ്പുറത്തെ വാണിയന്നൂര്‍ സ്വദേശിയായ 25കാരനായ അബ്ദുല്‍ ഹക്കു നെഡിയോടത്ത് തിരൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നാണ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഡിഎസ്‌കെ ശിവാജിയന്‍സ് യൂത്ത് ടീമിലും, സീനിയര്‍ ടീമിലും കളിച്ചു. പിന്നീട് ഐലീഗിന്റെ രണ്ടാം ഡിവിഷനില്‍ ഫത്തേ ഹൈദരാബാദിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. ആറടി ഉയരമുള്ള പ്രതിരോധ താരമായ ഹക്കുവിന്റെ പ്രതിരോധ ചുമതലകളില്‍ ഏര്‍പ്പെടുമ്പോഴുള്ള വേഗതയും, ഉയര്‍ന്ന പന്തുകള്‍ തടയുന്നതിനുള്ള സവിശേഷമായ കഴിവും മൈതാനത്ത് മതിപ്പുളവാക്കിയിട്ടുണ്ട്.
2017ല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയിലൂടെ ഐഎസ്എല്ലില്‍ രംഗ പ്രവേശം ചെയ്തുകൊണ്ട് ഹക്കു ആദ്യമായി പ്രഫഷണല്‍ ഫുട്‌ബോള്‍ ലോകത്ത് എത്തി. തുടര്‍ന്ന് അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമായി.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണില്‍ (2019-20) ഹക്കുവിന് വലിയ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സില്‍ ലഭിച്ചത്. ടീമിനായി തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഹക്കുവിന് ഇതിലൂടെ സാധിച്ചു.താന്‍ കേരളത്തില്‍ നിന്നുള്ള കളിക്കാരനായതിനാല്‍, ബ്ലാസ്റ്റേഴ്‌സ് തന്റെ കുടുംബമാണെന്നും ല്ലായ്‌പ്പോഴും തന്റെ സ്വന്തം ക്ലബ് എന്നില്‍ വിശ്വാസം പ്രകടിപ്പിച്ചതില്‍ സന്തുഷ്ടനാണെന്നും അബ്ദുല്‍ ഹക്കു പറഞ്ഞു.ഒപ്പം മുന്നോട്ട് പോകുവാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും. നമുക്ക് നിരവധി ട്രോഫികള്‍ ഒരുമിച്ച് നേടാനും, ടീമിലെ പന്ത്രണ്ടാമനും, ക്ലബിന്റെ ഹൃദയത്തുടിപ്പുമായ ആരാധകരോടൊപ്പം സന്തോഷിക്കാനുമാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു. ഇതാണ് തന്റെ വീട്, താന്‍ ഇവിടെതന്നെയുണ്ടാകുംമെന്നും അബ്ദുല്‍ ഹക്കു പറഞ്ഞു.
ക്ലബിന്റെ പ്രതിരോധ നിരയില്‍ മുഖ്യസ്ഥാനം കൈകാര്യം ചെയ്യുവാന്‍ അബ്ദുള്‍ ഹക്കുവിന് കഴിവുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് വ്യക്തമാക്കി.അദ്ദേഹത്തിന്റെ കഴിവുകളില്‍ വിശ്വസിക്കുന്നു. കളിക്കാരന്റെ ശക്തമായ ഇച്ഛാശക്തി, കഠിനാധ്വാനം, അര്‍പ്പണബോധം എന്നിവയോടൊപ്പം പുതിയ ഹെഡ് കോച്ചിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, അദ്ദേഹം സംസ്ഥാനത്തെ മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായി വളരുകയും പരിണമിക്കുകയും ചെയ്യുമെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.