ഐഎസ്എല്‍: മുംബൈ സിറ്റി എഫ്സിയെ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ഏറ്റെടുത്തു

മുംബൈ സിറ്റി എഫ്സിയുടെ65%ഓഹരി സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് വാങ്ങും.സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് (സിഎഫ്ജി) ശൃംഖലയില്‍ എട്ടാമത്തെ ക്ലബ്ബായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം. നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ രണ്‍ബീര്‍ കപൂര്‍ ക്ലബ്ബില്‍35 %ഓഹരി ഉടമയായി തുടരും.സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ഇന്ത്യയുടെ സിഇഒ ഡാമിയന്‍ വില്ലോബി.യുഎസിലെ ന്യൂയോര്‍ക്ക് സിറ്റി,ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സിറ്റി എഫ്സി,യോകോഹാമ എഫ്. ജപ്പാന്‍,ഉറുഗ്വേയിലെ ക്ലബ് അറ്റ്‌ലെറ്റിക്കോ ടോര്‍ക്ക്,സ്‌പെയിനിലെ ജിറോണ എഫ്‌സി,ചൈനയിലെ സിചുവാന്‍ ജിയൂണിയു എഫ്‌സി തുടങ്ങിയ ഫുട്‌ബോള്‍ ക്ലബ്ബുകളുടെയും ഉടമയാണ് സിഎഫ്ജി

Update: 2019-11-28 12:10 GMT

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോളിലേക്കുള്ള പ്രധാന നീക്കത്തെ അടയാളപ്പെടുത്തി സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് (സിഎഫ് ജി) തങ്ങളുടെ എട്ടാമത്തെ ക്ലബായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുംബൈ സിറ്റി എഫ്സിയെ ഏറ്റെടുത്തു.മുംബൈ സിറ്റി എഫ് സിയുടെ 65 %ഓഹരി സ്വന്തമാക്കാനുള്ള കരാര്‍ ഇവര്‍ അംഗീകരിച്ചു.നിലവിലുള്ള ഓഹരി ഉടമകളായ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ രണ്‍ബീര്‍ കപൂറും,ബിമല്‍ പരേഖും ചേര്‍ന്ന് ബാക്കി35ശതമാനം ഓഹരി ഉടമകളാകും.ഏറ്റൈടുക്കല്‍ വിവരം. സിഎഫ്ജി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഫെറാന്‍ സോറിയാനോയും,ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ്,റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍, നിത അംബാനി എന്നിവര്‍ സംയുക്തമായിട്ടാണ് അറിയിച്ചത്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ ഉടമസ്ഥതയ്ക്ക് പേരുകേട്ട സിഎഫ്ജി,യുഎസിലെ ന്യൂയോര്‍ക്ക് സിറ്റി,ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സിറ്റി എഫ്സി,യോകോഹാമ എഫ്. ജപ്പാന്‍,ഉറുഗ്വേയിലെ ക്ലബ് അറ്റ്‌ലെറ്റിക്കോ ടോര്‍ക്ക്,സ്‌പെയിനിലെ ജിറോണ എഫ്‌സി,ചൈനയിലെ സിചുവാന്‍ ജിയൂണിയു എഫ്‌സി തുടങ്ങിയ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളുടെയും ഉടമയാണ്.

സി എഫ് ജിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആഗോളമായി8ഫുട്‌ബോള്‍ ക്ലബ്ബുകളും13ഓഫീസുകളുമായി വ്യാപിച്ചിരിക്കുകയാണ്.2013ല്‍ പ്രവര്‍ത്തനം ആരംഭിച്ച സി എഫ് ജിയില്‍ പ്രതിവര്‍ഷം2,500ല്‍ അധികം ഗെയിമുകള്‍ കളിക്കുന്ന1,500ല്‍ അധികം ഫുട്‌ബോള്‍ കളിക്കാരുണ്ട്.എല്ലാ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേണ്ടി താന്‍ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിനെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്യുന്നതായി നിതാ അംബാനി പറഞ്ഞു.ഇന്ത്യന്‍ ഫുട്‌ബോളിലുള്ള അവരുടെ താല്‍പ്പര്യവും വിശ്വാസവും. മുംബൈ സിറ്റി എഫ്സിക്കും ഇന്ത്യന്‍ ഫുട്ബോളിനും ഗുണം ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും നിതാ അംബാനി പറഞ്ഞു.മുംബൈ സിറ്റി എഫ്സിയില്‍ സജീവമായ പങ്ക് വഹിക്കാനും ക്ലബ്ബിന്റെ മറ്റു ഉടമകളുമായി ചേര്‍ന്ന് ക്ലബ് കൂടുതല്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ വേണ്ടിയ എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കുമെന്ന് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഖല്‍ദൂണ്‍ അല്‍ മുംബാറക് അറിയിച്ചു.

Tags:    

Similar News