ഐഎസ്എല്‍; ഗോള്‍രഹിത സമനിലയുമായി എടികെയും ഒഡീഷയും; ഗോവയെ പിടിച്ചുകെട്ടി ബെംഗളൂരു

ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ (48) എന്ന നേട്ടം ഛേത്രി സ്വന്തമാക്കി.

Update: 2022-01-23 18:41 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ട് മല്‍സരങ്ങളും സമനിലയില്‍ പിരിഞ്ഞു. എടികെ മോഹന്‍ ബഗാനും ഒഡീഷാ എഫ്‌സിയും തമ്മില്‍ നടന്ന മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ബെംഗളൂരുവും എഫ്‌സി ഗോവയും തമ്മിലുള്ള മല്‍സരം 1-1 സമനിലയിലാണ് പിരിഞ്ഞത്. ഡയലന്‍ ഫോക്‌സ് 41ാം മിനിറ്റില്‍ ഗോവയുടെ ലീഡെടുത്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയിലൂടെ 61ാം മിനിറ്റില്‍ ബെംഗളൂരു തിരിച്ചടിച്ചു.ഇന്നത്തെ ഗോള്‍ നേട്ടത്തോടെ ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ (48) എന്ന നേട്ടം ഛേത്രി സ്വന്തമാക്കി.ഫെറാന്‍ കോറോമിനാസിന്റെ റെക്കോഡിനൊപ്പമാണ് ഛേത്രി എത്തിയത്. ലീഗില്‍ ഒഡീഷ ആറാമതും എടികെ ഏഴാമതും നില്‍ക്കുമ്പോള്‍ ബെംഗളൂരു എട്ടാമതും ഗോവ ഒമ്പതാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.






Tags:    

Similar News