സുഹൈറിനും മഷൂര്‍ ഷെരീഫിനും ഗോള്‍; എടികെയോട് പൊരുതി വീണ് നോര്‍ത്ത് ഈസ്റ്റ്
മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ മലയാളി താരം വി പി സുഹൈറിന്റെ ഹെഡറിലൂടെ നോര്‍ത്ത് ഈസ്റ്റ് ആണ് ആദ്യം ലീഡെടുത്തത്.
പനാജി: ഐഎസ്എല്ലില്‍ മലയാളി താരങ്ങളായ സുഹൈറും മഷൂര്‍ ഷെരീഫും നോര്‍ത്ത് ഈസ്റ്റിനായി സ്കോര്‍ ചെയ്തെങ്കിലും എടികെയ്ക്ക് മുന്നില്‍ പൊരുതി തോറ്റു. 3-2നാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് കീഴടങ്ങിയത്. പുതിയ കോച്ച് യുവാന്‍ ഹെര്ണാണ്ടോയ്ക്ക് കീഴില്‍ ഇറങ്ങിയ എടികെ മോഹന്‍ ബഗാന് ജയത്തോടെ തുടങ്ങി. മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ മലയാളി താരം വി പി സുഹൈറിന്റെ ഹെഡറിലൂടെ നോര്‍ത്ത് ഈസ്റ്റ് ആണ് ആദ്യം ലീഡെടുത്തത്.
സുഹൈറിന്റെ സീസണിലെ മൂന്നാം ഗോളാണ്. സുഹൈറിന്റെ ഗോളിന് എടികെ മറുപടി നല്‍കിയത് 45+2ാം മിനിറ്റിലാണ്. ലിസ്റ്റണ്‍ കോല്കോയാണ് എടികെയുടെ സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് ഹ്യൂഗോ ബൗമസിന്റെ രണ്ട് ഗോളുകളിലൂടെ (52, 76) എടികെ മല്‍സരത്തില്‍ ലീഡെടുത്തു.87ാം മിനിറ്റിലായിരുന്നു മറ്റൊരു മലയാളി താരമായ മഷൂര്‍ ഷെരീഫിന്റെ വക യുനൈറ്റഡിനായുള്ള രണ്ടാം ഗോള്‍ .തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് സമനിലയ്ക്കായുള്ള പോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ച്ചയായ നാല് മല്‍സരങ്ങള്‍ക്ക് ശേഷമാണ് എടികെ വിജയവഴിയില്‍ തിരിച്ചെത്തിയത്. ലീഗില്‍ എടികെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്താണ്.
Full time at Fatorda #NEUATKMB #StrongerAsOne #TogetherWeAreInfinite pic.twitter.com/6TmyErjamx
— NorthEast United FC (@NEUtdFC) December 21, 2021