ഷട്ടോരിയെ മാറ്റി;കിബു വികുന ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്‍
ഐഎസ്എല്‍ ആറാം സീസണ്‍ അവസാനിച്ചപ്പോള്‍ത്തന്നെ ഷട്ടോരിയെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഷട്ടോരിക്കു പകരക്കാരനായുള്ള തിരിച്ചിലിലാണ് മോഹന്‍ ബഗാനെ ഐ ലീഗ് ജേതാക്കളാക്കിയ വികുനയ്ക്ക് വാതില്‍ തുറന്നത്. സ്പോര്‍ടിങ് ഡയറക്ടറായി കരോലിന്‍ സ്‌കിന്‍കിസ് എത്തിയതോടെ ഷട്ടോരി പുറത്താകുമെന്ന് സൂചനയുണ്ടായിരുന്നു.പോളണ്ടിലും സ്‌പെയിനിലും വിവിധ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് ജോസഫ് അന്റോണിയോ കിബു വികുന
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി സ്പാനിഷുകാരന്‍ കിബു വികുനയെ നിയമിച്ചു. എല്‍കോ ഷട്ടോരിയുമായുള്ള കരാര്‍ അവസാനിപ്പിച്ചെന്ന് അറിയിച്ചതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് വികുനയെ പരിശീലകനായി പ്രഖ്യാപിച്ചത്. ഐഎസ്എല്‍ ആറാം സീസണ്‍ അവസാനിച്ചപ്പോള്‍ത്തന്നെ ഷട്ടോരിയെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഷട്ടോരിക്കു പകരക്കാരനായുള്ള തിരിച്ചിലിലാണ് മോഹന്‍ ബഗാനെ ഐ ലീഗ് ജേതാക്കളാക്കിയ വികുനയ്ക്ക് വാതില്‍ തുറന്നത്.
സ്പോര്‍ടിങ് ഡയറക്ടറായി കരോലിന്‍ സ്‌കിന്‍കിസ് എത്തിയതോടെ ഷട്ടോരി പുറത്താകുമെന്ന് സൂചനയുണ്ടായിരുന്നു.പോളണ്ടിലും സ്‌പെയിനിലും വിവിധ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് ജോസഫ് അന്റോണിയോ കിബു വികുന 47കാരനായ വികുന യുവേഫ പ്രൊ ലൈസന്‍സ് ഉള്ള പരിശീലകനാണ്. പോളിഷ് ക്ലബായ വിസ്ലാ പ്ലോക്കിലായിരുന്നു അവസാനമായി പ്രവര്‍ത്തിച്ചത്. ലാലിഗ ക്ലബായിരുന്ന ഒസാസുനയുടെ യൂത്ത് ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത താരങ്ങളായ റൗള്‍ ഗാര്‍സിയ, ആസ്പിലികേറ്റ, നാചോ മോണ്‍റിയല്‍, ഹാവി മാര്‍ടിനസ് എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.
പോളിഷ് ഫുട്ബോള്‍ ലീഗില്‍ നിന്നാണ് വികുന ഈ സീസണില്‍ മോഹന്‍ ബഗാനിലെത്തിയത്. പാസുകളിലൂടെ കളി മെനയലാണ് വികുനയുടെ ശൈലി. മോഹന്‍ ബഗാന്‍ അടുത്ത സീസണില്‍ എടികെയുമായി ലയിച്ച് ഐഎസ്എലില്‍ കളിക്കാന്‍ തയാറെടുത്തതോടെയാണ് വികുനയുടെ സ്ഥാനം തെറിച്ചത്. വികുനയ്ക്ക് പിന്നാലെ മോഹന്‍ ബഗാന്റെ ചില കളിക്കാരും ബ്ലാസ്റ്റേഴ്സിലെത്തുമെന്നാണ് വിവരം.ആറ് സീസണില്‍ ഏഴ് പരിശീലകരെയാണ് ബ്ലാസ്റ്റേഴ്സ് പരീക്ഷിച്ചത്. ഒരു സീസണില്‍ കൂടുതല്‍ ഒരു പരിശീലകനും നിന്നില്ല. ഇതില്‍ ഡേവിഡ് ജെയിംസ് രണ്ടുതവണ പരിശീലകനായി. സ്റ്റീവ് കൊപ്പല്‍, റെനെ മ്യുലെന്‍സ്റ്റീന്‍, ടെറി ഫെലാന്‍, പീറ്റര്‍ ടെയ്ലര്‍, നെലൊ വിന്‍ഗാഡ എന്നിവരൊക്കെ വന്നുപോയി. ഡേവിഡ് ജെയിംസും കൊപ്പലും ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ചിരുന്നു.