യൂറോ കപ്പ്; ഗ്രൂപ്പ് എയില്‍ ജയം തുടരാന്‍ ഇറ്റലി; വെയ്ല്‍സ് തുര്‍ക്കിക്കെതിരേ

ഗ്രൂപ്പ് ബിയില്‍ ഇന്ന് 6.30ന് നടക്കുന്ന മല്‍സരത്തില്‍ ഫിന്‍ലാന്റ് റഷ്യയെ നേരിടും.

Update: 2021-06-16 05:57 GMT


ഇസ്താംബൂള്‍; യൂറോ കപ്പില്‍ ഗ്രൂപ്പ് എയില്‍ ഇന്ന് രണ്ടാം ഘട്ടമല്‍സരത്തിന് തുടക്കമാവും. രാത്രി 9.30ന് നടക്കുന്ന മല്‍സരത്തില്‍ വെയ്ല്‍സ് തുര്‍ക്കിയെ നേരിടും. 12.30ന് നടക്കുന്ന മല്‍സരത്തില്‍ ഇറ്റലി സ്വിറ്റ്‌സര്‍ലാന്റിനെ നേരിടും. ആദ്യ മല്‍സരത്തില്‍ തുര്‍ക്കിയെ തോല്‍പ്പിച്ച ഇറ്റലി ഇന്ന് ജയിച്ച് അടുത്ത റൗണ്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ തുര്‍ക്കിയാവട്ടെ ആദ്യ ജയത്തിനായി ഇന്ന് വെയ്ല്‍സിനെതിരേ ഇറങ്ങുകയാണ്. ആദ്യ മല്‍സരത്തില്‍ കരുത്തരായ വെയ്ല്‍സിനെ സ്വിറ്റ്‌സര്‍ലാന്റ് സമനിലയില്‍ പിടിച്ചിരുന്നു. തുര്‍ക്കിക്കും വെയ്ല്‍സിനും ഇന്ന് നിര്‍ണ്ണായകമാണ്. സ്വിറ്റ്‌സര്‍ലാന്റിനെതിരേ അനായാസം ജയിക്കാമെന്ന് കരുതാന്‍ ഇറ്റലിക്കാവില്ല. മികച്ച പ്രകടനമാണ് അവര്‍ വെയ്ല്‍സിനെതിരേ പുറത്തെടുത്തത്.


ഗ്രൂപ്പ് ബിയില്‍ ഇന്ന് 6.30ന് നടക്കുന്ന മല്‍സരത്തില്‍ ഫിന്‍ലാന്റ് റഷ്യയെ നേരിടും. ആദ്യ മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച ഫിന്‍ലാന്റ് മികച്ച ഫോമിലാണ്. എന്നാല്‍ റഷ്യയാവട്ടെ ബെല്‍ജിയത്തോട് ആദ്യ മല്‍സരത്തില്‍ 3-0ത്തിന് തോറ്റിരുന്നു.




Tags:    

Similar News