സസ്‌പെന്‍സിന് വിരാമം; അനുപമയല്ല സഞ്ജനയാണ് ബുംറയുടെ ഭാവി വധു
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പ്രധാന ക്രിക്കറ്റ് അവതാരകയാണ് സഞ്ജനാ ഗണേശ്.
പനാജി:ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഭാവി വധു സ്റ്റാര്‍ സ്‌പോര്‍ട്‌സ് അവതാരക സഞ്ജന ഗണേശ്. മലയാളി നടി അനുപമ പരമേശ്വരനെയാണ് പേസര്‍ വിവാഹം ചെയ്യുന്നതെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സഞ്ജനയാണ് വധുവെന്ന് ബുംറ തന്നെ വ്യക്തമാക്കുകയായിരുന്നു. മാര്‍ച്ച് 14-15 തിയ്യതികളില്‍ ഗോവയില്‍ വച്ചാണ് ബുംറയുടെ വിവാഹം. കൊവിഡിനെ തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. തുടര്‍ന്ന് മാര്‍ച്ച് അവസാനം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക വിരുന്ന് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ട്വന്റി പരമ്പരയിലും ബുംറ കളിക്കില്ല. ഏപ്രിലില്‍ നടക്കുന്ന ഐപിഎല്ലില്‍ ആവും താരം പങ്കെടുക്കുക.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പ്രധാന ക്രിക്കറ്റ് അവതാരകയാണ് സഞ്ജനാ ഗണേശ്. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ നൈറ്റ് ക്ലബ്ബ് എന്ന പരിപാടിയിലൂടെയാണ് സഞ്ജന തിളങ്ങിയത്. കൂടാതെ 2019 ലോകകപ്പ് ക്രിക്കറ്റിന്റെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അവതാരകമാരില്‍ ഒരാളായിരുന്നു. മോഡല്‍ കൂടിയായ സഞ്ജ മഹാരാഷ്ട്രക്കാരിയാണ്.
നേരത്തെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ നിന്ന് ബുംറ വിട്ടുനിന്നിരുന്നു.വിവാഹത്തിനായാണ് താരം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് മലയാളി നടി അനുപമാ പരമേശ്വരന്റെ പേര് വിവാദത്തിലേക്ക് വരുന്നത്. അനുപമയും സിനിമയില്‍ നിന്ന് അവധിയെടുത്ത് ഗുജറാത്തിലേക്ക് പോയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും സംബന്ധിച്ച വിവാഹ വാര്‍ത്തകള്‍ വരുന്നത്. അനുപമയുടെ മാതാവ് ഇതിനെതിരേ രംഗത്ത് വന്നിരുന്നു.