ജോസ് മൊറീഞ്ഞോയെ പുറത്താക്കി ടോട്ടന്‍ഹാം
2019ല്‍ മുന്‍ കോച്ച് മൗറീസിയോ പോച്ചീടീനോയ്ക്ക് പകരമാണ് മൊറീഞ്ഞോ എത്തിയത്.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖരായിരുന്ന ടോട്ടന്‍ഹാമിന്റെ കോച്ച് ജോസെ മൊറീഞ്ഞോയെ ക്ലബ്ബ് പുറത്താക്കി. പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം നിലവില്‍ ഏഴാം സ്ഥാനത്താണ്.ക്ലബ്ബിന്റെ മോശം ഫോമിനെ തുടര്‍ന്നാണ് പോര്‍ച്ചുഗ്രീസുകാരനായ മൊറീഞ്ഞോയെ പുറത്താക്കിയത്. കഴിഞ്ഞ സീസണില്‍ ക്ലബ്ബ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. 2019ല്‍ മുന്‍ കോച്ച് മൗറീസിയോ പോച്ചീടീനോയ്ക്ക് പകരമാണ് മൊറീഞ്ഞോ എത്തിയത്. 17മാസമാണ് കോച്ച് ടീമിനെ പരിശീലിപ്പിച്ചത്.25ന് നടക്കുന്ന കാര്‍ബോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ടോട്ടന്‍ഹാം നേരിടുന്നതിന് തൊട്ടുമുന്നെയാണ് മൊറീഞ്ഞോയെ പുറത്താക്കിയത്. യൂറോപ്പില്‍ പുതിയതായി രൂപം കൊണ്ട യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ ടോട്ടന്‍ഹാം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു.