പെനാല്‍റ്റി നഷ്ടപ്പെടുത്തി റൊണാള്‍ഡോ; കോപ്പയില്‍ യുവന്റസ് ഫൈനലില്‍

ആദ്യപാദം 1-1നായിരുന്നു അവസാനിച്ചത്. എവേ ഗോളിന്റെ പിന്‍ബലത്തില്‍ യുവന്റസ് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.

Update: 2020-06-13 07:15 GMT

ടൂറിന്‍: മാസങ്ങള്‍ക്ക് ശേഷം ഇറ്റലിയില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് വീണ്ടും തുടക്കമായി. ഇന്നലെ കോപ്പാ ഇറ്റാലിയ സെമി ഫൈനല്‍ രണ്ടാം പാദത്തോടെയാണ് ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കമായത്. യുവന്റസും എസി മിലാനും തമ്മിലുള്ള മല്‍സരം ഗോള്‍ രഹിതസമനിലയില്‍ അവസാനിക്കുകയായിരുന്നു.

ആദ്യപാദം 1-1നായിരുന്നു അവസാനിച്ചത്. എവേ ഗോളിന്റെ പിന്‍ബലത്തില്‍ യുവന്റസ് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. 15ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് യുവന്റസിന് തിരിച്ചടിയായിരുന്നു. സീസണില്‍ ആദ്യമായാണ് റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്. ഒരു ഗോള്‍ അടിക്കുന്നതില്‍ നിന്ന് മിലാനെ പിടിച്ചുകെട്ടിയതാണ് യുവന്റസിന് തുണയായത്. ഇന്ന് നടക്കുന്ന രണ്ടാം സെമി രണ്ടാം പാദ മല്‍സരത്തില്‍ നപ്പോളി ഇന്റര്‍മിലാനെ നേരിടും. ആദ്യ പാദത്തില്‍ നപ്പോളി ഒരു ഗോളിന് ജയിച്ചിരുന്നു.

Tags:    

Similar News