സീരി എ; കാലിടറി യുവന്റസ്; എ സി മിലാനോട് തോല്‍വി

യുവന്റസ് അഞ്ചാം സ്ഥാനത്തേക്ക് വീണു

Update: 2021-05-10 04:47 GMT
സീരി എ; കാലിടറി യുവന്റസ്; എ സി മിലാനോട് തോല്‍വി


ടൂറിന്‍: ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായുള്ള നിര്‍ണ്ണായക പോരാട്ടത്തില്‍ തോല്‍വിയുമായി യുവന്റസ്. കരുത്തരായ എസി മിലാനാണ് യുവന്റസ് മോഹങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയവുമായി എസി മിലാന്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.തോല്‍വിയോടെ യുവന്റസ് അഞ്ചാം സ്ഥാനത്തേക്ക് വീണു. മറ്റ് മല്‍സരങ്ങളില്‍ പാര്‍മയെ 2-5ന് തോല്‍പ്പിച്ച് അറ്റ്‌ലാന്റ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി.ടോപ് ഫോര്‍ പ്രതീക്ഷയില്‍ യുവന്റസ് 12ന് സസുഓളയ്‌ക്കെതിരേ ഇറങ്ങും.




Tags:    

Similar News