കൊറോണാ വിട്ടുമാറാതെ ഡിബാല

ഡിബാലയ്‌ക്കൊപ്പം രോഗം പിടിപ്പെട്ട കാമുകി രോഗത്തില്‍ നിന്ന് മുക്തയായി. സഹതാരങ്ങളായ റുഗാനി, മാറ്റിയൂഡി എന്നിവരും മറ്റ് ഫിയൊറന്റീനാ താരങ്ങളും രോഗ മുക്തി നേടിയിട്ടുണ്ട്.

Update: 2020-04-30 08:14 GMT

റോം: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ടീമില്‍ ആദ്യം രോഗം സ്ഥിരീകരിച്ച താരമാണ് അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാല. എന്നാല്‍ താരം രോഗത്തില്‍ നിന്ന് മുക്തനാവാത്തതാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 21ന് മുമ്പ് ഡിബാലയ്ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഡിബാലയുടെ രോഗം ഭേദമായിട്ടില്ല. ഇതുവരെ നടത്തിയ നാല് ടെസറ്റുകളിലും പോസ്റ്റീവായിരുന്നു ഫലം. നാലാമത്തെ ടെസ്റ്റില്‍ വൈറസ് ബാധ കുറവുണ്ടെന്നും എന്നാല്‍ ഫലം പോസിറ്റീവാണെന്നും ഡിബാലയുടെ മാനേജര്‍ അറിയിച്ചു.

രോഗ ലക്ഷണങ്ങളില്‍ കുറവുണ്ട്. ആദ്യമുള്ള ബുദ്ധിമുട്ടുകളില്‍ നിന്നും ഡിബാല മോചിതനാണ്. അദ്ദേഹം ഒരു ഫുട്‌ബോള്‍ താരമാണ്. ശാരീരിക ക്ഷമത നോക്കുമ്പോള്‍ രോഗം ഭേദമാവേണ്ട സമയം കഴിഞ്ഞു. ഉടന്‍ വരാനിരിക്കുന്ന ടെസ്റ്റില്‍ ഫലം നെഗറ്റീവായിരിക്കുമെന്നും ഡിബാലയുടെ മാനേജര്‍ വ്യക്തമാക്കി.

ഡിബാലയ്‌ക്കൊപ്പം രോഗം പിടിപ്പെട്ട കാമുകിയും രോഗത്തില്‍ നിന്ന് മുക്തയായി. സഹതാരങ്ങളായ റുഗാനി, മാറ്റിയൂഡി എന്നിവരും മറ്റ് ഫിയൊറന്റീനാ താരങ്ങളും രോഗ മുക്തി നേടിയിട്ടുണ്ട്. താരവുമായി ഇതുവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് യുവന്റസ് അറിയിച്ചു. ഇറ്റാലിയന്‍ ക്ലബ്ബുകള്‍ സീസണ്‍ തുടരാനായി ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News