ഹാരി കെയ്‌നിന് പകരം ജീസസ് യുവന്റസിലേക്ക്

നിലവില്‍ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ ചാംപ്യന്‍സ് ലീഗില്‍ നിന്ന് യുവേഫ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു

Update: 2020-03-20 18:53 GMT

റോം: സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇംഗ്ലണ്ട് താരം ഹാരി കെയ്‌നിനെ സ്വന്തമാക്കാനൊരുങ്ങിയ യുവന്റസ് തീരുമാനം മാറ്റി. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള ഹാരി കെയ്‌നിനെ മാറ്റി പകരം ബ്രസീല്‍ താരമായ ഗബ്രിയേല്‍ ജീസസിനെ ടീമിലെത്തിക്കാനാണ് യുവന്റസ് ശ്രമം. റൊണാള്‍ഡോയ്‌ക്കൊപ്പം ടീമിലെത്താനുള്ള മികച്ച കോംപിനേഷനായാണ് ടോട്ടന്‍ഹാം താരമായ കെയ്‌നിനെ യുവന്റസ് നോട്ടമിട്ടത്. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനാവാന്‍ കെയ്ന്‍ കാലതാമസമെടുക്കുമെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മികച്ച സ്‌ട്രൈക്കറായ ജീസസിനെ ടീമിലെത്തിക്കാന്‍ യുവന്റസ് തീരുമാനിച്ചത്.


    ഓഫറുമായി ജീസസിന്റെ ഏജന്റിനെ സമീപിച്ചിട്ടുണ്ടെന്ന് യുവന്റസ് മുന്‍ താരം ലൂക്കോ ടോണി വ്യക്തമാക്കി. പ്രമുഖ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ജീസസിനെ ടീമിലെത്തിക്കുന്നതെന്നും റിപോര്‍ട്ടുണ്ട്. നിലവില്‍ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ ചാംപ്യന്‍സ് ലീഗില്‍ നിന്ന് യുവേഫ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രമുഖ താരങ്ങള്‍ ക്ലബ്ബ് വിടാനൊരുങ്ങി നില്‍ക്കുകയാണ്.




Tags:    

Similar News