കല്യാണ്‍ ചൗബേ എഐഎഫ്എഫ് പ്രസിഡന്റ്; വിജയന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍
കര്‍ണ്ണാടക ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും മലയാളിയുമായി എന്‍ എ ഹാരിസിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
കൊല്‍ക്കത്ത: ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായി കല്യാണ്‍ ചൗബേയെ തിരഞ്ഞെടുത്തു.മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറും ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവുമാണ് ചൗബേ. ഇതിഹാസ താരം ബെയ്ജുങ് ബൂട്ടിയയെ പരാജയപ്പെടുത്തിയാണ് ചൗബേ പ്രസിഡന്റ് ആയത്. ഫെഡറേഷന്റെ 85 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ താരം പ്രസിഡന്റ് ആവുന്നത്.
ഒന്നിനെതിരേ 33 വോട്ടുകള്‍ക്കാണ് ചൗബേയുടെ ജയം.മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് 45കാരനായ ചൗബേ മുമ്പ് കളിച്ചത്. ഇന്ത്യന്‍ സീനിയര്‍ ടീമിനായി ഇതുവരെ കളിച്ചിട്ടില്ല. കോണ്‍ഗ്രസ് എംഎല്‍എയും കര്‍ണ്ണാടക ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും മലയാളിയുമായി എന്‍ എ ഹാരിസിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ബൂട്ടിയ, മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍, ഷബീര്‍ അലി, ക്ലൈമാക്‌സ് ലോറന്‍സ്, തബാബി ദേവി, പിങ്കി മഗര്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.