എഐഎഫ്എഫ് പ്രസിഡന്റ്; യുജെനെസണ്‍ ലിംങ്‌ദോ പത്രിക നല്‍കി
ഇന്ന് ഒരു മണി വരെ ആയിരുന്നു പത്രിക നല്‍കേണ്ട സമയം.
മുംബൈ: ഫിഫ വിലക്കിയതിനെ തുടര്‍ന്ന് അടിയന്തരമായി തിരഞ്ഞെടുപ്പ് നടത്തേണ്ട ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരം യുജെനെസണ്‍ ലിംങ്‌ദോ നോമിനേഷന്‍ നല്‍കി.35കാരനായ താരം നിലവില്‍ മേഘാലയ നിയമസഭാഗം ആണ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അംഗത്തെ അതത് സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷനുകള്‍ പിന്താങ്ങണം.മേഘാലയാ അസോസിയേഷന്‍ ലിങ്‌ദോയെ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി നിരവധി മല്‍സരങ്ങളില്‍ കളിച്ച ലിങ്‌ദോ ക്ലബ്ബ് ഫുട്‌ബോളിലെ മികച്ച താരമായിരുന്നു.
മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ആയിരുന്ന കല്യാണ് ചൗബേയും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കും. കൊല്‍ക്കത്തയിലെ ബിജെപി നേതാവാണ് ചൗബേ. ഇന്ന് ഒരു മണി വരെ ആയിരുന്നു പത്രിക നല്‍കേണ്ട സമയം.