എഐഎഫ്എഫ് തിരഞ്ഞെടുപ്പ്; പത്രിക നല്‍കിയത് 10 പേര്
ഇതില്‍ കല്യാണ്‍ ചൗബേയ്ക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
കൊല്‍ക്കത്ത: എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചു. 10 പേരാണ് ഇതുവരെ പത്രിക നല്‍കിയത്. മുന്‍ ഇന്ത്യന്‍ താരം ബെയ്ജിങ് ബൂട്ടിയ, ബിജെപി നേതാവ് കല്യാണ്‍ ചൗബേ, ലിങ്ദോ, എന്‍ എ ഹാരിസ് (കര്‍ണ്ണാടക), ഷാജി പ്രഭാകരന്(ഡല്‍ഹി), ഗോപാലകൃഷ്ണ കൊസാരാജു(ആന്ധ്രാപ്രദേശ്), സെയ്ദ് ഇംതിയാസ് ഹുസൈയ്ന്‍(ബീഹാര്‍), അജിത് ബാനര്‍ജി, മാനവേന്ദ്ര സിങ്(രാജസ്ഥാന്), വലാങ്കാ അലേമോ(ചര്‍ച്ചില്‍ ബ്രദേഴ്സ് സിഇഒ) എന്നിവരാണ് പത്രിക നല്‍കിയത്. ഇതില്‍ കല്യാണ്‍ ചൗബേയ്ക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.