ഫിഫ കനിഞ്ഞേക്കും; ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിലക്ക് നീങ്ങാന്‍ സാധ്യത

വിലക്ക് നീക്കാനായി ഫിഫ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും സുംപ്രിംകോടതി അംഗീകരിച്ചു.

Update: 2022-08-22 12:25 GMT

ഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങാന്‍ സാധ്യത.ഫിഫയുടെ പ്രധാന ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് സുപ്രിംകോടതി ഇന്ന് ഉത്തരവിറക്കി. ഈ ഉത്തരവ് ലഭിച്ച് നാല് ദിവസത്തിനുള്ളില്‍ ഫിഫ വിലക്ക് നീക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രിം കോടതി നിയമിച്ച താല്‍ക്കാലിക ഭരണ സമിതിയെ പിരിച്ചുവിട്ടു. എഐഎഫ്എഫ് ഭരണം സ്റ്റാന്റിങ് സെക്രട്ടറിയെ ഏല്‍പ്പിക്കും. മുന്‍ താരങ്ങള്‍ക്ക് വോട്ട് നല്‍കുന്നതിനെ ഫിഫ എതിര്‍ത്തിരുന്നു. ഇത് സുപ്രിംകോടതി അംഗീകരിച്ചു. ഫെഡറേഷന്‍ കമ്മിറ്റിയെ സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷനുകളാണ് തിരഞ്ഞെടുക്കുക. വിലക്ക് നീക്കാനായി ഫിഫ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും സുംപ്രിംകോടതി അംഗീകരിച്ചു.


Tags:    

Similar News