കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പിആര്‍ പാര്‍ട്ണറായി ഡേവിഡ്‌സണ്‍ പിആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഡിപിസി ബ്ലാസ്‌റ്റേഴ്‌സിന്റെ പിആര്‍കമ്മ്യൂണിക്കേഷന്‍ ചുമതലകള്‍ വഹിക്കുന്നത്.ഡേവിഡ്‌സണ്‍ പിആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ചെയര്‍മാന്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്നുള്ള അംഗീകാരമായാണ് ഈ കരാര്‍ പുതുക്കലിനെ കാണുന്നതെന്ന് ഡേവിഡ്‌സണ്‍ പിആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സ്ഥാപകനും സിഇഒയുമായ റിച്ചി ഡി അലക്‌സാണ്ടര്‍ പറഞ്ഞു

Update: 2022-07-14 12:25 GMT

കൊച്ചി: ഐഎസ്എല്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, അവരുടെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് പങ്കാളികളായ ഡേവിഡ്‌സണ്‍ പിആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സുമായുള്ള (ഡിപിസി) കരാര്‍ നീട്ടി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഡിപിസി ബ്ലാസ്‌റ്റേഴ്‌സിന്റെ പിആര്‍കമ്മ്യൂണിക്കേഷന്‍ ചുമതലകള്‍ വഹിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണ്‍ മുതല്‍ ഡിപിസി കെബിഎഫ്‌സിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. വരും സീസണിലും, ടീമിന്റെ പിആര്‍ ആശയവിനിമയ തന്ത്രങ്ങളും പ്രചാര പ്രവര്‍ത്തനങ്ങളും രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ചുമതല ഡിപിസിക്കായിരിക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പിആര്‍ ആശയവിനിമയ നിര്‍വഹണത്തില്‍ ഡേവിഡ്‌സണ്‍ പിആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. കൊവിഡ് 19 മഹാമാരിക്കിടെ, ടീം ബയോ ബബിളില്‍ ആയിരുന്നപ്പോഴും വെര്‍ച്വല്‍ ആശയവിനിമയങ്ങളും വാര്‍ത്താസമ്മേളനങ്ങളും സംഘടിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഡേവിഡ്‌സണ്‍ പിആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ചെയര്‍മാന്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്നുള്ള അംഗീകാരമായാണ് ഈ കരാര്‍ പുതുക്കലിനെ കാണുന്നതെന്ന് ഡേവിഡ്‌സണ്‍ പിആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സ്ഥാപകനും സിഇഒയുമായ റിച്ചി ഡി അലക്‌സാണ്ടര്‍ പറഞ്ഞു.

Tags:    

Similar News