രാജ്യത്തെ ആദ്യത്തെ ഗോള്‍ കീപ്പിങ് അക്കാദമിയുമായി കേരള ബ്ലാസ്റ്റേഴ്സ് ; ഇംഗ്‌ളീഷ് താരം ജോണ്‍ ബുറിഡ്ജ് നേതൃത്വം നല്‍കും

ഫുട്‌ബോള്‍ താരങ്ങളില്‍ ഗോള്‍ കീപ്പിങ് കഴിവ് വികസിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ് അധികൃതര്‍ പറഞ്ഞു. രാജ്യാന്തര തലത്തില്‍ ഉള്ള മികവ് താരങ്ങളില്‍ രൂപപ്പെടുത്തും. തുടക്കത്തില്‍ സീനിയര്‍ ടീമിലും റിസര്‍വ് ടീമിലും പിന്നീട് യുവ താരങ്ങളിലും ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക

Update: 2019-07-08 14:37 GMT

കൊച്ചി: ഗോള്‍ കീപ്പിങ്ങില്‍ മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബ് രാജ്യത്തെ ആദ്യത്തെ ഗോള്‍ കീപ്പിങ് അക്കാദമി കൊച്ചിയില്‍ ആരംഭിക്കുന്നു. മുന്‍ ഇംഗ്‌ളീഷ് താരം ജോണ്‍ ബുറിഡ്ജ് പ്രതിഭകളെ കണ്ടെത്തുകയും അക്കാദമിയില്‍ പരിശീലിപ്പിക്കുകയും ചെയ്യും.ഫുട്‌ബോള്‍ താരങ്ങളില്‍ ഗോള്‍ കീപ്പിങ് കഴിവ് വികസിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ് അധികൃതര്‍ പറഞ്ഞു. രാജ്യാന്തര തലത്തില്‍ ഉള്ള മികവ് താരങ്ങളില്‍ രൂപപ്പെടുത്തും. തുടക്കത്തില്‍ സീനിയര്‍ ടീമിലും റിസര്‍വ് ടീമിലും പിന്നീട് യുവ താരങ്ങളിലും ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക''ഒരു ഗോള്‍ കീപ്പര്‍ക്ക് കൃത്യമായ നൈപുണ്യവും ഗുണഗണങ്ങളും ആവശ്യമുണ്ട്. ഇതിന് പ്രത്യേകമായ കോച്ചിങ് സമീപനം വേണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വിരെന്‍ ഡി സില്‍വ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരായി ഇന്ത്യയിലെ പ്രതിഭകളെ വളര്‍ത്തിയെടുക്കലാണ് തങ്ങളുടെ ലക്ഷ്യം. ഇപ്പോള്‍ തന്നെ അനുയോജ്യമായ ശാരീരിക ക്ഷമതയും കഴിവും ഉള്ള ആളുകളെ അക്കാദമിയിലേക്ക് തേടി കൊണ്ടിരിക്കുകയാണ്. ഏറ്റവും മികച്ച അനുഭവപരിചയം ഉള്ള ജോണ്‍ ബുറിഡ്ജ്ഈ അക്കാദമിക്ക് തീര്‍ത്തും അനുയോജ്യനായ കോച്ചും കണ്‍സള്‍ട്ടന്റും ആണെന്നും വിരെന്‍ ഡി സില്‍വ പറഞ്ഞു. ബുറിഡ്ജ് ഇംഗ്‌ളീഷ്, സ്‌കോട്ടിഷ് ലീഗുകളിലായി 771 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 29 വര്‍ഷത്തെ കരിയറില്‍ 31 ടീമുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ കളിയോടുള്ള കേരളത്തിന്റെ ആവേശത്തില്‍ താന്‍ പൂര്‍ണ തൃപ്തന്‍ ആണെന്നും ഫുട്ബോളില്‍ മികച്ച കഴിവുള്ളവരുടെ ഇടം ആണിതെന്നു തനിക്കുറപ്പുണ്ടെന്നും ജോണ്‍ ബുറിഡ്ജ് പറഞ്ഞു.യുവതാരങ്ങളെ ഗോള്‍ കീപ്പിങ്ങില്‍ പരിശീലിപ്പിച്ച് ഗോള്‍കീപ്പര്‍മാരുടെ ഒരു പുതുതലമുറയെ കേരളത്തിനും ഇന്ത്യക്കുമായി വാര്‍ത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജോണ്‍ ബുറിഡ്ജ് പറഞ്ഞു 

Tags:    

Similar News