കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍നിര താരങ്ങള്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നു
ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍, സികെ വിനീത്, ഹോളിചരണ്‍ നാര്‍സറി എന്നിവരാണ് ടീം വിടാന്‍ ഒരുങ്ങുന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന്്് മുന്‍നിര താരങ്ങള്‍ പടിയിറങ്ങാനൊരുങ്ങുന്നതായി സൂചന. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍, സികെ വിനീത്, ഹോളിചരണ്‍ നാര്‍സറി എന്നിവരാണ് ടീം വിടാന്‍ ഒരുങ്ങുന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെയാണ് മൂവരും മറ്റ് ക്ലബ്ബിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുന്നത്. മാനേജ്‌മെന്റുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയാണ് താരങ്ങളെ ടീം വിടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
സന്ദേശ് ജിങ്കനെ എടികെയാണ് നോട്ടമിട്ടിരിക്കുന്നത്. എടികെ മാനേജ്‌മെന്റ താരവുമായി ചര്‍ച്ച നടത്തിയതായും സൂചനകളുണ്ട്. നിലവില്‍ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് ഈ പ്രതിരോധനിരതാരം. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരന്‍കൂടിയാണ് ജിങ്കന്‍. ഏഷ്യാകപ്പ് പൂര്‍ത്തിയാക്കി വീണ്ടും ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ രണ്ടാം പാദത്തിന് തുടക്കമാകുമ്പോള്‍ മഞ്ഞക്കുപ്പായത്തില്‍ ജിങ്കന്‍ ടീമിലുണ്ടാകുമോയെന്ന് കണ്ടറിയണം.
മാനേജ്‌മെന്റുമായുള്ള പൊരുത്തക്കേടാണ് സികെ വിനീതിനെയും മാറി ചിന്തിപ്പിക്കുന്നത്. ഈ സീസണില്‍ ഇതുവരെ ഫോമിലേക്ക് എത്താന്‍ സികെ വിനീതിന് സാധിച്ചിട്ടില്ല. എങ്കിലും കോച്ച് ഡേവിഡ് ജെയിംസ് വിനീതില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജെയിംസ് കൂടി കൂടാരംവിട്ടതോടെയാണ് വിനീതും മറ്റ് ക്ലബ്ബിലേക്കുള്ള സാധ്യതകള്‍ ആലോചിക്കുന്നത്. നിലവില്‍ ഏഷ്യകപ്പിനുള്ള ടീമിലെ സാനിധ്യമാണ് ഹോളിചരണ്‍ നാര്‍സറി. ഈ സീസണില്‍ നേടാനായത് ആകെ രണ്ടുഗോളുകള്‍ മാത്രം. മാനേജ്‌മെന്റിന്റെ പിന്തുണകൂടി നഷ്ടമായതോടെയാണ് നാര്‍സറിയും ക്ലബ്ബ് വിടാന്‍ ആലോചിക്കുന്നത്.