
ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് 2-1ന് തോറ്റു. സഹല്‍ അബ്ദുല്‍ സമദും സുഹൈല്‍ അഹമ്മദ് ബട്ടുമാണ് ബഗാനായി ലക്ഷ്യം കണ്ടത്. മികച്ച കളി പുറത്തെടുത്തിട്ടും ദവീദ് കറ്റാലയുടെ സംഘത്തിന് ജയം പിടിക്കാനായില്ല. ഇന്‍ജുറി ടൈമില്‍ ശ്രീക്കുട്ടനാണ് ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോള്‍ മടക്കിയത്. ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ടീമില്‍ മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ കളിച്ചില്ല. മുഹമ്മദ് ഐമനായിരുന്നു പകരക്കാരന്‍. ഗോള്‍ കീപ്പറായി സച്ചിന്‍ സുരേഷ് തുടര്‍ന്നു.