കെയ്ല്‍ വാല്‍ക്കര്‍ മാഞ്ചസ്റ്റര്‍ സിറ്റി വിട്ടു; ഇനി അങ്കം എസി മിലാനില്‍

Update: 2025-01-25 10:10 GMT
കെയ്ല്‍ വാല്‍ക്കര്‍ മാഞ്ചസ്റ്റര്‍ സിറ്റി വിട്ടു; ഇനി അങ്കം എസി മിലാനില്‍

മിലാന്‍: മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റന്‍ ഇംഗ്ലണ്ടിന്റെ കെയ്ല്‍ വാല്‍ക്കര്‍ ക്ലബ്ബ് വിട്ടു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എസി മിലാനിലേക്കാണ് താരം കൂടുമാറിയത്. ലോണിലാണ് 34കാരനായ വാല്‍ക്കര്‍ മിലാനില്‍ എത്തുന്നത്. എന്നാല്‍ താരത്തെ വാങ്ങാനുള്ള ഓപ്ഷന്‍ കൂടി കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ സിറ്റിയ്ക്കായുള്ള ഏഴ് വര്‍ഷത്തെ പ്രയാണമാണ് അവസാനിക്കുന്നത്. ജനുവരി നാലിന് വെസ്റ്റ്ഹാമിനെതിരായണ് താരം അവസാനമായി കളിച്ചത്. 319മല്‍സരങ്ങള്‍ താരം സിറ്റിയ്ക്കായി കളിച്ചിട്ടുണ്ട്. 2017ല്‍ ടോട്ടന്‍ഹാമില്‍ നിന്നാണ് താരം ഇത്തിഹാദില്‍ എത്തിയത്. സിറ്റിക്കൊപ്പം 17 കിരീടങ്ങള്‍ വാല്‍ക്കര്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിനിടെ ഈജിപ്ത് ഫോര്‍വേഡ് ഒമര്‍ മാര്‍മൗഷ്, ബ്രസീലിയന്‍ ഡിഫന്‍ഡര്‍ വിറ്റര്‍ റെയ്‌സ്, ഉസ്ബിക്കിസ്താന്റെ അബ്ദകകൊദിര്‍ ഖുസാനോവ് എന്നിവരെ സിറ്റി ജനുവരി ട്രാന്‍സ്ഫറില്‍ സിറ്റി സ്വന്തമാക്കിയിരുന്നു.




Tags:    

Similar News