സ്പാനിഷ് ലീഗില്‍ റയലിന് ആദ്യ ജയം; ബാഴ്‌സലോണ ഇന്നിറങ്ങും

റയല്‍ ബെറ്റിസിനെതിരേ 3-2ന്റെ ജയമാണ് റയല്‍ മാഡ്രിഡ് കരസ്ഥമാക്കിയത്. വിയ്യാറല്‍ ആണ് ബാഴ്‌സയുടെ എതിരാളി.

Update: 2020-09-27 08:14 GMT



മാഡ്രിഡ്: സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് സീസണിലെ ആദ്യ ജയം. റയല്‍ ബെറ്റിസിനെതിരേ 3-2ന്റെ ജയമാണ് റയല്‍ മാഡ്രിഡ് കരസ്ഥമാക്കിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയല്‍ കരകയറിയത്. ആദ്യം വാല്‍വെര്‍ഡെയിലൂടെ (14) റയലായിരുന്നു ലീഡ് എടുത്തത്.എന്നാല്‍ മാന്‍ഡി(35), വില്ല്യം കാര്‍വാലോ(37) എന്നിവരിലൂടെ ബെറ്റിസ് മുന്നിലെത്തി. 48ാം മിനിറ്റില്‍ റയല്‍ സമനില പിടിച്ചു.ബെറ്റിസ് താരം ഡി സൗസാ ജൂനിയറിന്റെ സെല്‍ഫ് ഗോളായിരുന്നു അത്. തുടര്‍ന്ന് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിലൂടെ 82ാം മിനിറ്റില്‍ റയല്‍ വിജയ ഗോള്‍ നേടി.

മറ്റ് മല്‍സരങ്ങളില്‍ എല്‍ഷെയെ എതിരില്ലാത്ത മൂന്ന് ഗോളിന് റയല്‍ സോസിഡാഡ് തോല്‍പ്പിച്ചു. വലന്‍സിയ -ഹുസ്‌കാ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചപ്പോള്‍ ആല്‍വ്‌സ് -ഗെറ്റഫെ മല്‍സരം ഗോള്‍രഹിത സമനിലയിലും അവസാനിച്ചു.

ലീഗിലെ റണ്ണറപ്പായ ബാഴ്‌സലോണ സീസണിലെ ആദ്യ മല്‍സരത്തിന് ഇന്നിറങ്ങും. വിയ്യാറല്‍ ആണ് ബാഴ്‌സയുടെ എതിരാളി. പുതിയ കോച്ച് റൊണാള്‍ഡ് കോമാന് കീഴിലാണ് ബാഴ്‌സ കളിക്കുക. മികച്ച ഫോമിലുള്ള ടീമാണ് വിയ്യാറല്‍ . കോമാന്റെ പുതിയ തന്ത്രങ്ങള്‍ ബാഴ്‌സയ്ക്ക് ഫലപ്രദമാവുമോയെന്ന് ഇന്നറിയാം.






Tags:    

Similar News