സ്പാനിഷ് ലീഗില്‍ റയലിന് വന്‍ തോല്‍വി; സീരി എയില്‍ യുവന്റസിന് സമനില

കാര്‍ലോസ് സോളറിന്റെ മൂന്ന് പെനാല്‍റ്റികളും ലക്ഷ്യം കണ്ടതാണ് വലന്‍സിയയുടെ വിജയത്തിനാധാരം.

Update: 2020-11-09 04:03 GMT


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ചാംപ്യന്‍മാര്‍ക്ക് നാണക്കേടിന്റെ തോല്‍വി. ഇന്ന് നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെ 4-1ന് വലന്‍സിയയാണ് തോല്‍പ്പിച്ചത്. കാര്‍ലോസ് സോളറിന്റെ മൂന്ന് പെനാല്‍റ്റികളും ലക്ഷ്യം കണ്ടതാണ് വലന്‍സിയയുടെ വിജയത്തിനാധാരം. റയല്‍ താരം വാര്‍ണെയുടെ സെല്‍ഫ് ഗോളും വലന്‍സിയക്ക് തുണയായി. 23ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് കരീം ബെന്‍സിമയിലൂടെ ലീഡെടുത്തിരുന്നു. എന്നാല്‍ ലീഡ് നിലനിര്‍ത്താന്‍ റയലിനായില്ല. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹസാര്‍ഡ്, കസിമിറോ എന്നിവര്‍ ഇല്ലാതെയാണ് റയല്‍ ഇന്നിറങ്ങിയത്. ലീഗില്‍ റയല്‍ നാലാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ ഗ്രനാഡയെ റയല്‍ സോസിഡാഡ് 2-0ത്തിന് തോല്‍പ്പിച്ചു.ജയത്തോടെ സോസിഡാഡ് ഒന്നാം സ്ഥാനത്തെത്തി. ഗെറ്റാഫയെ 3-1ന് വിയ്യാറല്‍ തോല്‍പ്പിച്ചു.ജയത്തോടെ വിയ്യാറല്‍ ലീഗില്‍ രണ്ടാമതെത്തി. മറ്റ് മല്‍സരങ്ങളില്‍ റയല്‍ വലാഡോളിഡ് അത്‌ലറ്റിക്കോ ബില്‍ബാവോയെ 2-1ന് തോല്‍പ്പിച്ചു. ലെവന്റേ-ആല്‍വ്‌സ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.


ഇറ്റാലിയന്‍ സീരി എയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏക ഗോള്‍ നേടിയെങ്കിലും ലാസിയോക്കെതിരേ സമനില. യുവന്റസ് ജയിച്ചെന്നു കരുതിയ മല്‍സരം ലാസിയോ വരുതിയിലാക്കിയത് ഇഞ്ചുറി ടൈമിലേ കാല്‍സിഡോയുടെ ഗോളിലൂടെയാണ്. ശക്തരായ ഇന്റര്‍ മിലാന്‍-അറ്റ്‌ലാന്റാ പോരാട്ടവും 1-1 സമനിലയില്‍ കലാശിച്ചു. ലീഗില്‍ ഒന്നാമതുള്ള എ സി മിലാനെ ഹെല്ലാസ് വെറോണയും 2-2ന് സമനിലയില്‍ കുരുക്കി. ബോള്‍ഗാനയ്‌ക്കെതിരേ നപ്പോളി ജയം കണ്ടു. ജിനോയെ റോമാ 3-1നും തോല്‍പ്പിച്ചു.






Tags:    

Similar News