റയലിന് കിരീടം കൈയ്യെത്തും ദൂരത്ത്; ബാഴ്സ വിജയവഴിയില്‍
73ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസ് നേടിയ ഗോളാണ് റയലിന് ജയമൊരുക്കിയത്.
മാഡ്രിഡ്: തുടര്‍ച്ചയായ ജയവുമായി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടത്തിനോടടത്ത്. ഇന്ന് അത്ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെ റയല്‍ നാല് പോയിന്റിന്റെ വ്യക്തമായ ലീഡുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 73ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസ് നേടിയ ഗോളാണ് റയലിന് ജയമൊരുക്കിയത്.
ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണ വിയ്യാറലിനെതിരേ തകര്‍പ്പന്‍ ജയം നേടി. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കറ്റാലന്‍സിന്റെ ജയം. സുവാരസ്, ഗ്രീസ്മാസ്, അന്‍സു ഫാത്തി എന്നിവരാണ് ബാഴ്സയ്ക്കായി വലകുലിക്കിയത്. ടോറസിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ബാഴ്സ ലീഡെടുത്തത്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വിജയതീരമണിഞ്ഞപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍വി രുചിച്ചു. കഴിഞ്ഞ മല്‍സരത്തില്‍ ലിവര്‍പൂളിനെ തറപ്പറ്റിച്ച സിറ്റിയെ ഇന്ന് തുരുത്തിയത് 13ാം സ്ഥാനത്തുള്ള സതാംപ്ടണ്‍ ആണ്.ഒരു ഗോളിനായിരുന്നു സതാംപ്ടണിന്റെ ജയം. ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്.