ലോകകപ്പ് യോഗ്യത; അര്‍ജന്റീനയ്‌ക്കെതിരേ നെയ്മര്‍ ഇല്ല; വീണ്ടും പരിക്ക് വില്ലന്‍; പകരം എന്‍ഡ്രിക്ക് എത്തും

Update: 2025-03-16 06:49 GMT

സാവോപോളോ: 2026 ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനായുള്ള മല്‍സരങ്ങള്‍ക്കായി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കളിക്കില്ല. സാന്റോസിനായി കളിക്കുന്നതിനിടെ ഏറ്റ പരിക്ക് പൂര്‍ണ്ണമായും ഭേദമാവാത്തതിനെ തുടര്‍ന്നാണ് നെയ്മറെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്. നേരത്തെ താരത്തിന്റെ സാന്റോസിനായുള്ള പ്രകടനത്തെ തുടര്‍ന്നാണ് ബ്രസീല്‍ ദേശീയ ടീമിലേക്ക് വീണ്ടും ക്ഷണം ലക്ഷിച്ചത്. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നെയ്മര്‍ ഒന്നര വര്‍ഷത്തിന് ശേഷമായിരുന്നു ബ്രസീല്‍ ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍ പരിക്ക് വീണ്ടും വില്ലനാവുകയായിരുന്നു. ഈ മാസം 20ന് കൊളംബിയക്കെതിരേ ആണ് ബ്രസീലിന്റെ ആദ്യ മല്‍സരം. തുടര്‍ന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീനയ്‌ക്കെതിരായ മല്‍സരം. നെയ്മറിന് പകരം റയല്‍ മാഡ്രിഡ് ടീനേജ് താരം എന്‍ഡ്രിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. ആദ്യത്തെ ആറ് ടീമുകള്‍ക്കാണ് ലോകകപ്പിന് യോഗ്യത.





Tags:    

Similar News