മിലാന്‍ ഡെര്‍ബി ഇന്ററിന്; സീരി എയില്‍ ഒന്നാമത്
യുവന്റസ് ആവട്ടെ ലീഗില്‍ ആറാം സ്ഥാനത്താണ്.
മിലാന്‍; ഇറ്റാലിയന്‍ സീരി എയില്‍ നടന്ന മിലാന്‍ ഡെര്‍ബിയില്‍ ഇന്ററിന് ജയം. വാശിയേറിയ പോരാട്ടത്തില്‍ എ സി മിലാനെ ഇന്റര്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഇന്ററിനായി അര്‍ജന്റീനന്‍ താരം ലൗട്ടേരോ മാര്‍ട്ടിന്‍സ് ഇരട്ട ഗോള്‍ നേടി. ബെല്‍ജിയം താരം ലൂക്കാക്കുവും പെരിസിക്കുമാണ് മാര്‍ട്ടിന്‍സിന്റെ(5, 57) ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത്. മൂന്നാമത്തെ ഗോള്‍ ലൂക്കാക്കുവിന്റെ(66) വകയായിരുന്നു. രണ്ട് തവണ എ സി മിലാന്‍ സ്‌ട്രൈക്കര്‍ സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച് ഗോള്‍ അവസരം സൃഷ്ടിച്ചെങ്കിലും ഫലം കണ്ടില്ല.ജയത്തോടെ ഇന്റര്‍ 53 പോയിന്റുമായി ലീഗില്‍ ഒന്നാമതെത്തി. എ സി മിലാന്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. 2011ന് ശേഷം ആദ്യമായാണ് ഇന്ററും എസി മിലാനും സീരി എയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നത്. ഇറ്റാലിയന്‍ സീരി എയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മല്‍സരമാണ് മിലാന്‍ ഡെര്‍ബി. യുവന്റസിന്റെ മുന്നേറ്റത്തോടെയാണ് മിലാന്‍ ക്ലബ്ബുകള്‍ ലീഗില്‍ താഴേക്ക് പോയത്. എന്നാല്‍ ഈ സീസണില്‍ മിലാന്‍ ക്ലബ്ബുകള്‍ ഒരുങ്ങിതന്നെയാണ്. യുവന്റസ് ആവട്ടെ ലീഗില്‍ ആറാം സ്ഥാനത്താണ്.