ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്‌സണല്‍ ഒന്നില്‍ തന്നെ; നാലടിച്ച് സിറ്റി; ലിവര്‍പൂളിന് സമനില

46ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്.

Update: 2023-02-26 02:39 GMT

എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെ ഒരു ഗോളിന് വീഴ്ത്തി ആഴ്‌സണല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.46ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്. ഒന്നാം സ്ഥാനത്ത് ആഴ്‌സണലിന് രണ്ട് പോയിന്റിന്റെ ലീഡാണുള്ളത്. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍മൗത്തിനെ 4-1ന് പരാജയപ്പെടുത്തി. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ സിറ്റി രണ്ടാം സ്ഥാനത്താണുള്ളത്. സിറ്റിയ്ക്കായി അല്‍വാരസ്, ഹാലന്റ്, ഫോഡന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. തുടര്‍ച്ചയായ രണ്ട് ലീഗ് മല്‍സരങ്ങളില്‍ ജയിച്ച ലിവര്‍പൂള്‍ ഇന്ന് ക്രിസ്റ്റല്‍പാലസിനോട് ഗോള്‍രഹിത സമനില വഴങ്ങി.


 സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഞെട്ടിക്കുന്ന സമനില വഴങ്ങി. അത്‌ലറ്റിക്കോ മാഡ്രിഡിനോട് 1-1 സമനിലയാണ് റയല്‍ വഴങ്ങിയത്.സമനില റയലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. നിലവില്‍ ബാഴ്‌സയേക്കാള്‍ ഏഴ് പോയിന്റ് താഴെയാണ് റയല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.ഉറുഗ്വെയുടെ 18കാരന്‍ അല്‍വാരോ റൊഡ്രിഗസാണ് റയലിന്റെ ആശ്വാസ ഗോള്‍നേടിയത്.

ഇറ്റാലിയന്‍ സീരി എയില്‍ എംബോളിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി നപ്പോളി ഒന്നാം സ്ഥാനത്തെ ലീഡ് വീണ്ടും വര്‍ദ്ധിപ്പിച്ചു.18പോയിന്റിന്റെ ലീഡാണ് നപ്പോളിക്കുള്ളത്.





Tags:    

Similar News