ഫ്രഞ്ച് ലീഗ് വണ്‍; ജയം തുടര്‍ന്ന് പിഎസ്ജി; ബുണ്ടസയില്‍ ബയേണ്‍
സ്പാനിഷ് താരം ആന്ദ്രര്‍ ഹെരേര ഇരട്ട ഗോള്‍ നേടി.
പാരിസ്: സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും ഇല്ലാതെ ഇറങ്ങിയ പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് വണ്ണില്‍ വമ്പന്‍ ജയം.ക്ലര്‍മോന്റിനെതിരേ നാല് ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്.സ്പാനിഷ് താരം ആന്ദ്രര്‍ ഹെരേര ഇരട്ട ഗോള്‍ നേടി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ, ഗുയേ എന്നിവരും ഖത്തര്‍ ഭീമന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തു.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്ക് ആര്‍ ബി ലെപ്‌സിഗിനെ 4-1ന് പരാജയപ്പെടുത്തി.ലെവന്‍ഡോസ്‌കി, മുസെയ്‌ലാ, സാനെ, ചൗപ്പോ മോട്ടിങ് എന്നിവര്‍ ബയേണിനായി വലകുലിക്കി.
മറ്റൊരു മല്‍സരത്തില്‍ ഹാലന്റ് ഡബിളില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് ബയേണ്‍ ലെവര്‍കൂസനെ 4-3ന് വീഴ്ത്തി. ബ്രാന്‍ഡിറ്റ്, ഗുരേറോ എന്നിവരും ഡോര്‍ട്ടുമുണ്ടിനായി സ്‌കോര്‍ ചെയ്തു.