മെസ്സിക്ക് 700ാം ക്ലബ്ബ് ഗോള്‍; പിഎസ്ജിയുടെ എക്കാലത്തെയും ടോപ് സ്‌കോര്‍ പട്ടം എംബാപ്പെയ്ക്ക്; മാഴ്‌സെയെ നിലംപരിശാക്കി

എംബാപ്പെയാകട്ടെ 247 മല്‍സരങ്ങളില്‍ നിന്നാണ് ഈ റെക്കോഡ് അതിവേഗം കരസ്ഥമാക്കിയത്.

Update: 2023-02-27 04:22 GMT
മെസ്സിക്ക് 700ാം ക്ലബ്ബ് ഗോള്‍; പിഎസ്ജിയുടെ എക്കാലത്തെയും ടോപ് സ്‌കോര്‍ പട്ടം എംബാപ്പെയ്ക്ക്; മാഴ്‌സെയെ നിലംപരിശാക്കി

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണിലെ ചിരവൈരികളായ മാഴ്‌സെയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി പിഎസ്ജി ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. ലയണല്‍ മെസ്സി-കിലിയന്‍ എംബാപ്പെ കൂട്ടുകെട്ടാണ് പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്.മല്‍സരത്തില്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മെസ്സി ഒരു ഗോളും നേടി. മെസ്സി രണ്ട് അസിസ്റ്റുകള്‍ നേടിയപ്പോള്‍ എംബാപ്പെ ഒരു അസിസ്റ്റും നേടി. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ മെസ്സിയുടെ ക്ലബ്ബ് ഗോളുകളുടെ എണ്ണം 700 ആയി. ഇരട്ട ഗോള്‍ നേട്ടത്തോടെ കിലിയന്‍ എംബാപ്പെ പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ടോപ് സ്‌കോറര്‍ ആയ ഉറുഗ്വെ താരം എഡിസണ്‍ കവാനിക്കൊപ്പമെത്തി. 200 ഗോളുകളാണ് താരം പിഎസ്ജയ്ക്കായി നേടിയത്. കവാനി 301 മല്‍സരങ്ങളില്‍ നിന്നാണ് 200 ഗോള്‍ നേടിയത്. എംബാപ്പെയാകട്ടെ 247 മല്‍സരങ്ങളില്‍ നിന്നാണ് ഈ റെക്കോഡ് അതിവേഗം കരസ്ഥമാക്കിയത്.



 




Tags:    

Similar News