ലയണല്‍ മെസ്സിക്ക് പിഴ; എതിര്‍ ടീം പരിശീലകന്റെ കഴുത്തില്‍പ്പിടിച്ച് മെസ്സി

Update: 2025-02-27 05:30 GMT
ലയണല്‍ മെസ്സിക്ക് പിഴ; എതിര്‍ ടീം പരിശീലകന്റെ കഴുത്തില്‍പ്പിടിച്ച് മെസ്സി

മയാമി: എതിര്‍ ടീം സഹപരിശീലകന്റെ കഴുത്തില്‍പ്പിടിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പിഴശിക്ഷ. മേജര്‍ ലീഗ് സോക്കര്‍ അച്ചടക്കക്കമ്മിറ്റിയാണ് നടപടിസ്വീകരിച്ചത്. പിഴത്തുക വെളിപ്പെടുത്തിയിട്ടില്ല. എതിര്‍കളിക്കാരന്റെ കഴുത്തില്‍പ്പിടിച്ച ലൂയി സുവാരസിനും പിഴയുണ്ട്.

മേജര്‍ ലീഗ് സോക്കര്‍ സീസണിലെ ആദ്യമത്സരത്തില്‍ മെസ്സി ക്യാപ്റ്റനായ ഇന്റര്‍ മയാമിയും ന്യൂയോര്‍ക്ക് സിറ്റി എഫ്.സി.യും സമനിലയില്‍ പിരിഞ്ഞിരുന്നു. മത്സരശേഷമാണ് മെസ്സി ന്യൂയോര്‍ക്ക് സിറ്റി സഹപരിശീലകന്‍ മെഹ്ദി ബലൗച്ചിയുടെ കഴുത്തിനുപിടിച്ചത്. ലീഗ് ചട്ടപ്രകാരം മുഖം, കഴുത്ത്, തല എന്നിവിടങ്ങളില്‍ പിടിക്കാന്‍പാടില്ല. ന്യൂയോര്‍ക്ക് സിറ്റിയുടെ പ്രതിരോധനിരതാരം ബ്രിക് റിസയുടെ കഴുത്തില്‍ പിടിച്ചതിനാണ് സുവാരസിനതിരേ നടപടി.






Tags:    

Similar News