ബാഴ്‌സാ കരിയറില്‍ മെസ്സിക്ക് ആദ്യ റെഡ് കാര്‍ഡ്; സൂപ്പര്‍ കപ്പ് ഫൈനലില്‍ തോല്‍വി

2005ലും 2019ലും അര്‍ജന്റീനയ്ക്കായി കളിച്ചപ്പോഴാണ് മെസ്സിക്ക് കാര്‍ഡ് ലഭിച്ചത്.

Update: 2021-01-18 05:05 GMT



സെവിയ്യ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയ്ക്ക് തോല്‍വി. ഫൈനലില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയാണ് ബാഴ്‌സയെ തോല്‍പ്പിച്ചത്. 2015ന് ശേഷമുള്ള അത്‌ലറ്റിക്കോയുടെ ആദ്യ കിരീടമാണിത്. അതിനിടെ ബാഴ്‌സലോണയിലെ മെസ്സിയുടെ ആദ്യ ചുവപ്പ് കാര്‍ഡിനും ഫൈനല്‍ സാക്ഷിയായി. ഇഞ്ചുറി ടൈമിലാണ് താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഇതോടെ താരത്തിന് നാല് മല്‍സരങ്ങള്‍ നഷ്ടമാവും. ഇതിന് മുമ്പ് രണ്ട് തവണയാണ് മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. 2005ലും 2019ലും അര്‍ജന്റീനയ്ക്കായി കളിച്ചപ്പോഴാണ് മെസ്സിക്ക് കാര്‍ഡ് ലഭിച്ചത്. എക്‌സ്ട്രാടൈമിന്റെ അവസാന നിമിഷത്തില്‍ അത്‌ലറ്റിക്കോ താരത്തെ കൈമുട്ട് ഉപയോഗിച്ച് മെസ്സി ഫൗള്‍ ചെയ്യുകയായിരുന്നു. 2-3നാണ് ബാഴ്‌സയുടെ തോല്‍വി. ഒരു വര്‍ഷത്തിന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ബാഴ്‌സ ഇറങ്ങിയത്. 120 മിനിറ്റ് നീണ്ട മല്‍സരത്തില്‍ അന്റോണിയാ ഗ്രീസ്മാന്‍ ഇരട്ട ഗോള്‍ നേടി. മെസ്സി കളിച്ചെങ്കിലും താരത്തിന്റെ തനത് കളി ഇന്ന് പുറത്ത് വന്നില്ല. 40ാം മിനിറ്റിലാണ് ഗ്രീസ്മാന്‍ ആദ്യ ഗോള്‍ നേടിയത്. ഉടന്‍ തന്നെ ബില്‍ബാവോ തിരിച്ചടിച്ചു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 77ാം മിനിറ്റില്‍ ഗ്രീസ്മാന്‍ രണ്ടാം ഗോള്‍ നേടി. ഇതോടെ ബാഴ്‌സ വിജയം ഉറപ്പിച്ചു. എന്നാല്‍ മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ വിയലിബ്രെ അത്‌ലറ്റിക്കോയുടെ സമനില ഗോള്‍ നേടി. തുടര്‍ന്ന് മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്‌സ്ട്രാടൈമിന്റെ തുടക്കത്തില്‍ ഇനാകി വില്ല്യംസ് ആണ് അത്‌ല്റ്റിക്കോയുടെ വിജയഗോള്‍ നേടിയത്.




Tags:    

Similar News