ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം
ഫ്രഞ്ച് ക്ലബ്ബായ മാര്‍സിലെയെ എതിരില്ലാത്ത മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു.
ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗില്‍ ജയവുമായി ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും. ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ എഫ് സി മിഡ്ടിലാന്റിനെതിരേ രണ്ട് ഗോളിന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്. മുന്‍ നിര താരങ്ങളായ സലാഹ്, മാനെ, ഫിര്‍മിനോ എന്നിവരെ ആദ്യ പകുതിയില്‍ കോച്ച് ക്ലോപ്പ് ഇറക്കിയിരുന്നില്ല. തുടര്‍ന്ന് ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മൂവരെയും കളത്തിലിറക്കി. തുടര്‍ന്ന്് 55ാം മിനിറ്റില്‍ ജോട്ടയിലൂടെ ലിവര്‍പൂള്‍ ലീഡെടുത്തു. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ മുഹമ്മദ് സലാഹിലൂടെ അവര്‍ രണ്ടാം ഗോളും നേടി. അതിനിടെ സൂപ്പര്‍ താരം ഫിര്‍മിനോ പരിക്കേറ്റ് പുറത്തായിരുന്നു. ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ഫ്രഞ്ച് ക്ലബ്ബായ മാര്‍സിലെയെ എതിരില്ലാത്ത മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. ടോറസ്, ഗുന്ഡോങ്, സ്റ്റെര്‍ലിങ് എന്നിവരുടെ ഗോളിലൂടെയാണ് സിറ്റിയുടെ ജയം. മറ്റൊരു മല്‍സരത്തില്‍ അറ്റ്ലാന്റ അയാകസിനെ സമനിലയില്‍ കുരുക്കി. എഫ് സി പോര്‍ട്ടോ ഒളിമ്പിയാക്കോസിനെ 2-0ത്തിനും തോല്‍പ്പിച്ചു.