തുടര്‍ച്ചയായ 20ാം ജയം; സിറ്റി കുതിക്കുന്നു; എംബാപ്പെയ്ക്ക് ഡബിള്‍

ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി രണ്ടാം സ്ഥാനത്തേക്ക്.

Update: 2021-02-28 06:54 GMT


ഇത്തിഹാദ്: തുടര്‍ച്ചയായ 20 ജയങ്ങളുമായി മാഞ്ച്‌സറ്റര്‍ സിറ്റി പ്രീമിയര്‍ ലീഗിലെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നാലാം സ്ഥാനത്തുള്ള വെസ്റ്റ്ഹാം യുനൈറ്റഡിനെ 2-1ന് തോല്‍പ്പിച്ചാണ് സിറ്റിയുടെ തേരോട്ടം. ജയത്തോടെ സിറ്റിക്ക് ലീഗില്‍ ഒന്നാം സ്ഥാനത്ത് 13പോയിന്റിന്റെ ലീഡായി. റൂബന്‍ ഡയസ്സ്, സ്‌റ്റോണ്‍സ് എന്നിവരാണ് സിറ്റിയ്ക്കായി വലകുലിക്കിയത്. ഡി ബ്രൂണി, മെഹറസ് എന്നിവരാണ് ഗോളുകള്‍ക്ക് വഴിയൊരുക്കിയത്. സിറ്റിയുടെ അടുത്ത മല്‍സരതത്തിലെ എതിരാളി വോള്‍വ്‌സാണ്. വമ്പന്‍മാരെ അട്ടിമറിക്കുന്ന റെക്കോഡുളള വോള്‍വ്‌സ് ചൊവ്വാഴ്ച സിറ്റിയുടെ കുതിപ്പിന് വിരാമം ഇട്ടേക്കും. 49 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് ഇന്ന് ചെല്‍സിയെ നേരിടും. ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ ഷെഫ് യുനൈറ്റഡിനെ നേരിടുമ്പോള്‍ ലെസ്റ്റര്‍ ആഴ്‌സണലിനെയും ടോട്ടന്‍ഹാം ബേണ്‍ലിയെയും നേരിടും.


ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി രണ്ടാം സ്ഥാനത്തേക്ക്. ഇന്ന് ഡിജോണിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് പിഎസ്ജി ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടി. പിഎസ്ജിയ്ക്കായുള്ള എംബാപ്പെയുടെ 113ാം ഗോളാണിത്. മോയിസ് കീനാണ് ആദ്യ ഗോള്‍ നേടിയത്. അവസാന ഗോള്‍ ഡാനിലോയുടെ വകയായിരുന്നു.




Tags:    

Similar News