എറിക് ടെന്‍ ഹാഗ് യുഗത്തിന് തുടക്കം; ലിവര്‍പൂളിനെ ചാമ്പലാക്കി യുനൈറ്റഡ്
90 മിനിറ്റുകള്‍ക്കിടെ 21 മാറ്റങ്ങള്‍ നടത്തിയാണ് ലിവര്‍പൂള്‍ കളിച്ചത്.
ബാങ്കോക്ക്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എറിക് ടെന്‍ ഹാഗ് യുഗത്തിന് വന്‍ ജയത്തോടെ തുടക്കം. ഇന്ന് തായ്ലന്റില് നടന്ന പ്രീസീസണ് മല്‍സരത്തില്‍ ചിരവൈരികളായ ലിവര്‍പൂളിനെ എതിരില്ലാത്ത നാല് ഗോളിനാണ് ചുവപ്പ് ചെകുത്താന്മാര് വീഴത്തിയത്. ജാഡന്‍ സാഞ്ചോ(12), ഫ്രഡ്(30), ആന്റണി മാര്‍ഷ്യല്‍ (33), ഫക്കുണ്ടോ പെലിസ്റ്റ്ട്രി(76) എന്നിവരാണ് യുനൈറ്റഡിനായി സ്കോര്‍ ചെയ്തത്. പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ ഇറങ്ങിയ യുനൈറ്റഡ് സൂപ്പര്‍ ഫോമിലായിരുന്നു. ലിവര്‍പൂളാകട്ടെ പുതിയ സൈനിങുകളായ ഡാര്വിന് ന്യുനസ്, ഫാബിയോ കാര്‍വാലോ എന്നിവരെയെല്ലാം ഇന്ന് ഇറക്കിയിരുന്നു.90 മിനിറ്റുകള്‍ക്കിടെ 21 മാറ്റങ്ങള്‍ നടത്തിയാണ് ലിവര്‍പൂള്‍ കളിച്ചത്.