മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വാങ്ങാന്‍ ഖത്തറിലെ നയന്‍ ടു ഫൗണ്ടേഷനും രംഗത്ത്
ക്ലബ്ബിന്റെ ഓഹരി മാത്രമല്ല ക്ലബ്ബിനെ മുഴുവനായി സ്വന്തമാക്കാനാണ് ഖത്തര്‍ ടീമിന് താല്‍പ്പര്യം.
സ്റ്റാംഫോഡ്ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പ്രമുഖരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തമാക്കാന്‍ ഖത്തറിലെ നയന്‍ ടു ഫൗണ്ടേഷനും രംഗത്ത്. ഖത്തറിലെ ഏറ്റവും വലിയ ബാങ്കിന്റെ ചെയര്‍മാനായ ശൈഖ് ജാസിം ബിന്‍ ഹമദ് അല്ഥാനിയുടേതാണ് ഫൗണ്ടേഷന്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കഴിഞ്ഞ നവംബറില്‍ ഗ്ലേസര്‍ കുടുംബം ലേലത്തിന് വച്ചിരിക്കുകയാണ്. ഇന്നലെയാണ് ക്ലബ്ബ് അപേക്ഷ നല്‍കിയത്. സൗദി പ്രമുഖര്‍ അടക്കം ലോകത്തെ നിരവധി കോടീശ്വരന്മാര് ക്ലബ്ബിനായി രംഗത്തുണ്ട്. ക്ലബ്ബിന്റെ ഓഹരി മാത്രമല്ല ക്ലബ്ബിനെ മുഴുവനായി സ്വന്തമാക്കാനാണ് ഖത്തര്‍ ടീമിന് താല്‍പ്പര്യം.