യുനൈറ്റഡിന് വമ്പന്‍ തോല്‍വി; ചാംപ്യന്‍സ് ലീഗും യൂറോപ്പാ ലീഗും നഷ്ടമാവും
ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ്, യൂറോപ്പാ കോണ്‍ഫെറന്‍സ് ലീഗ് എന്നിവയില്‍ കളിക്കാന്‍ കഴിയാത്ത സാഹചര്യമായിരിക്കും .
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കഷ്ടകാലം തുടരുന്നു. ലീഗിലെ 37ാം റൗണ്ട് മല്‍സരത്തില്‍ ബ്രിങ്ടണോടെ എതിരില്ലാത്ത നാല് ഗോളിന്റെ തോല്‍വിയാണ് യുനൈറ്റഡ് വഴങ്ങിയത്. ഇതോടെ അടുത്ത സീസണില്‍ ചാംപ്യന്‍സ് ലീഗ് കളിക്കാന്‍ യുനൈറ്റഡിന് യോഗ്യത നേടാനാവില്ല. ഇന്ന് ജയം നേടായാല്‍ യൂറോപ്പാ ലീഗ് പ്രതീക്ഷയെങ്കിലും യുനൈറ്റഡിന് വച്ച് പുലര്‍ത്താമായിരുന്നു. ലീഗില്‍ ഒരു മല്‍സരമാണ് മാഞ്ചസ്റ്ററിന് ശേഷിക്കുന്നത്. 30 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് യുനൈറ്റഡ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാത്തത്.
ലീഗിലെ അഞ്ചും ആറും സ്ഥാനക്കാരാണ് യൂറോപ്പാ ലീഗിന് യോഗ്യത നേടുക. നിലവിലെ സാഹചര്യത്തില്‍ യുനൈറ്റഡ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ സാധ്യത കുറവാണ്.ഏഴ്, എട്ട് സ്ഥാനങ്ങളിലുള്ള വെസ്റ്റ് ഹാം, വോള്‍വ്‌സ് എന്നിവര്‍ക്ക് ലീഗില്‍ മൂന്ന് മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ട്. തുടര്‍ മല്‍സരങ്ങളില്‍ വോള്‍വ്‌സിനും വെസ്റ്റ്ഹാമിനും മുകളിലേക്കുയരാം. ഇതോടെ യുനൈറ്റഡ് വീണ്ടും താഴേക്ക് വരും. അടുത്ത സീസണില്‍ ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ്, യൂറോപ്പാ കോണ്‍ഫെറന്‍സ് ലീഗ് എന്നിവയില്‍ മൂന്നിലും കളിക്കാന്‍ കഴിയാത്ത സാഹചര്യമായിരിക്കും യുനൈറ്റഡിനെ കാത്തിരിക്കുന്നത്. യുനൈറ്റഡിന്റെ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും താഴെ ആയിരിക്കും അവര്‍ ഇത്തവണ ഫിനിഷ് ചെയ്യുക.