റോം: യുവേഫായുടെ യൂറോപ്പിലെ മികച്ച ഗോള്‍ കണ്ടുപിടിക്കുന്നതിനുള്ള അന്തിമ പട്ടികയില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.
2018-19 സീസണില്‍ യൂറോപ്പ്യന്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പുകളില്‍ പിറന്ന ഏറ്റവും മികച്ച ഗോളിനാണ് പുരസ്കാരം. ആരാധകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക.
ചാംപ്യന്‍സ് ലീഗ് സെമിയില്‍ ലിവര്‍പൂളിനെതിരേ ബാഴ്സയ്ക്ക് വേണ്ടി മെസ്സി ഫ്രീകിക്ക് നേടിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ നേടിയ വോളിഗോളാണ് യുവന്റസ് താരം റൊണാള്‍ഡോയുടേത്. ബാഴ്സയുടെ തന്നെ ഇവാന് റാക്കറ്റിക്കും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.