35ാം ഹാട്രിക്കുമായി മെസ്സി; സ്പാനിഷ് ലീഗില്‍ ബാഴ്‌സ ഒന്നില്‍
ബോക്‌സിന്റെ ഔട്ട്‌സൈഡില്‍ നിന്നുള്ള രണ്ട് സൂപ്പര്‍ ഫിനിഷിങിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളുകള്‍. മൂന്നാമത്തെ ഗോള്‍ ക്രോസ്ബാറിന്റെ അടുത്ത് നിന്നുളള ഫിനിഷിങിലുമായിരുന്നു.
നൗ ക്യാപ്: ലാലിഗയില്‍ 35 ഹാട്രിക്കെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് തിരുത്തി ലയണല്‍ മെസ്സി. ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നേട്ടം മെസ്സി ആഘോഷിച്ചത് മലോര്‍ക്കയ്‌ക്കെതിരായ ഹാട്രിക്കോടെയാണ്.
മല്ലോര്‍ക്കയെ 5-2ന് തിരുത്തി കറ്റാലന്‍സ് ലീഗില്‍ വീണ്ടും ഒന്നില്‍ തിരിച്ചെത്തി. 17, 41, 83 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ഗ്രീസ്മാനാണ് ബാഴ്‌സയുടെ ഗോള്‍ വേട്ടയ്ക്ക് ഏഴാം മിനിറ്റില്‍ തുടക്കമിട്ടത്. സുവരാസിന്റെ ഗോള്‍ 43ാം മിനിറ്റിലായിരുന്നു.
ബോക്‌സിന്റെ ഔട്ട്‌സൈഡില്‍ നിന്നുള്ള രണ്ട് സൂപ്പര്‍ ഫിനിഷിങിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളുകള്‍. മൂന്നാമത്തെ ഗോള്‍ ക്രോസ്ബാറിന്റെ അടുത്ത് നിന്നുളള ഫിനിഷിങിലുമായിരുന്നു. 34 പോയിന്റുമായാണ് ബാഴ്‌സ ലീഗില്‍ ഒന്നാമതെത്തിയത്. ഇത്രയും പോയിന്റുള്ള റയല്‍ മാഡ്രിഡ് ഗോള്‍ ശരാശരിയെ തുടര്‍ന്ന് രണ്ടാം സ്ഥാനത്തണ്. മറ്റൊരു മല്‍സരത്തില്‍ വലന്‍സിയ ലെവന്റേയെ 4-2ന് തോല്‍പ്പിച്ചു.