ഹോണ്ടുറാസിന്റെ വിജയാഘോഷം; ആരാധകന്‍ ബിയര്‍ കുപ്പി തലയ്‌ക്കെറിഞ്ഞ് മെക്‌സിക്കോ കോച്ച് അഗ്വിറിയക്ക് പരിക്ക്

Update: 2024-11-16 14:29 GMT


മെക്‌സിക്കോ സിറ്റി: കഴിഞ്ഞ ദിവസം നടന്ന നേഷന്‍സ് ലീഗ് മല്‍സരത്തിനിടെ മെക്‌സിക്കോ കോച്ച് ജാവിയര്‍ അഗ്വിറിയ്ക്ക് പരിക്കേറ്റു. ഹോണ്ടുറാസിനെതിരായ മല്‍സര ശേഷമാണ് വിവാദ സംഭവം അരങ്ങേറിയത്. മെക്‌സിക്കോയെ ഹോണ്ടുറാസ് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. മെക്‌സിക്കോയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തിലാണ് മെക്‌സിക്കോ പരാജയപ്പെട്ടത്. മല്‍സര ശേഷം ഹോണ്ടുറാസ് കോച്ച് റെയ്‌നാല്‍ഡോ റുയേഡയെ അഭിനന്ദിക്കാന്‍ ടച്ച് ലൈനിനരികിലേക്ക് പോകവെയാണ് മെക്‌സിക്കോ കോച്ചിന് നേരെ ആരാധകന്‍ ബിയര്‍ കുപ്പികൊണ്ടെറിഞ്ഞത്. തുടര്‍ന്ന് അഗ്വിറിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് മെക്‌സിക്കോ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഹോണ്ടുറാസ് ആരാധകരുടെ ആഘോഷപ്രകടനത്തിനിടെയാണ് ബിയര്‍ കുപ്പി അഗ്വിറിയ്ക്ക് നേരെ വലിച്ചെറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും വേണ്ട നടപടിയെടുക്കുമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍ അസോസിയേഷന്‍ ഓഫ് ഫുട്‌ബോള്‍ അറിയിച്ചു.




Tags:    

Similar News