ഖത്തറിന് വേദി അനുവദിച്ചതില്‍ ക്രമക്കേട്; മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

Update: 2019-06-18 11:19 GMT

പാരിസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവും മുന്‍ യുവേഫാ പ്രസിഡന്റുമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. 2022ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് ഖത്തറിന് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്ന കേസിലാണ് പ്ലാറ്റിനിയെ അറസ്റ്റ്‌ചെയ്തത്. ഫ്രഞ്ച് അന്വേഷണ മാധ്യമമായ മീഡിയാപാര്‍ട്ട് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2007 മുതല്‍ 2015 വരെയായിരുന്നു പ്ലാറ്റിനി യുവേഫാ പ്രസിഡന്റ്. 2010ലാണ് ഖത്തര്‍ ലോകകപ്പിനായുള്ള വോട്ടെടുപ്പ് നടന്നത്. മറ്റൊരു വേദിയായ ചൈനയ്‌ക്കെതിരായി പ്ലാറ്റിനി നേരിട്ട് ഇടപ്പെട്ടുവെന്നും ഖത്തറിന് അനുകൂലമായ നടപടിയെടുത്തുവെന്നുമാണ് റിപ്പോര്‍ട്ട്. ആരോപണത്തെ തുടര്‍ന്ന് പ്ലാറ്റിനിയെ ഫിഫ 2015ല്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഖത്തറിന് വേദി അനുവദിച്ചതില്‍ അഴിമതി നടന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതുമായി നടക്കുന്ന ആദ്യ അറസ്റ്റാണിത്.

കേസിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസിയുടെ സെക്രട്ടറി ജനറലിനെയും ചോദ്യം ചെയ്യും. കേസില്‍ സര്‍ക്കോസിക്ക് വേണ്ടിയാണ് പ്ലാറ്റിനി ഖത്തറിന് അനുകൂല നിലപാടെടുത്തതെന്നും കണ്ടെത്തിയിരുന്നു. സര്‍ക്കോസിയും ഖത്തര്‍ ഭരണാധികാരിയും തമ്മിലുള്ള ബന്ധമാണ് വേദി അനുവദിക്കാന്‍ കാരണമെന്നും മീഡിയാ പാര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ യുവേഫാ പ്രസിഡന്റ് സ്റ്റെപ്പ് ബ്ലാസ്റ്റര്‍ എഴുതിയ പുസ്തകത്തില്‍ ആരോപണത്തെ പറ്റി നേരത്തെ സൂചിപ്പിച്ചിരുന്നു. 

Tags:    

Similar News