ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജെംഷഡ്പൂരിനെ തകര്‍ത്തെറിഞ്ഞ് മുംബൈ സിറ്റി

ജയത്തോടെ മുംബൈ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ജെംഷഡ്പൂരാണ് രണ്ടാമത് .

Update: 2021-12-09 16:22 GMT



പനാജി; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്ക് വന്‍ ജയം.മികച്ച ഫോമിലുള്ള ജെംഷഡ്പൂര്‍ എഫ് സിയെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് മുംബൈ തകര്‍ത്തത്. തുല്യശക്തികളുടെ പോരാട്ടത്തില്‍ ഇരുവരും ആ പ്രകടനം തന്നെ പുറത്തെടുത്തു.എന്നാല്‍ ആദ്യപകുതിയില്‍ തന്നെ മൂന്ന് ഗോളിന്റെ ലീഡെടുക്കാന്‍ നിലവിലെ ചാംപ്യന്‍മാര്‍ക്കായി.കാസിയോ ഗബ്രിയേല്‍ ( 3), ബിപിന്‍ സിങ് (17), ഇഗോര്‍ അംഗൂളോ(24), വെഗോര്‍ കാറ്റാറ്റാവു(70) എന്നിവരാണ് മുംബൈ സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയിലാണ് ജെംഷഡ്പൂര്‍ തിരിച്ചുവരവ് നടത്തിയത്. 48, 55 മിനിറ്റുകളിലായി കോമള്‍ തട്ടാലും എലി സാബിയയും ജെംഷഡ്പൂരിനായി സ്‌കോര്‍ ചെയ്തു. 79ാം മിനിറ്റില്‍ നെരിയസ് വാല്‍സ്‌കിസ് ജെംഷഡ്പൂരിന്റെ മികച്ച അവസരം പാഴാക്കിയതും അവര്‍ക്ക് തിരിച്ചടിയായി. സമനിലയ്ക്കായുള്ള അവരുടെ പോരാട്ടത്തെ മുംബൈ സമ്മര്‍ദ്ധമായി തടഞ്ഞു. ജയത്തോടെ മുംബൈ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ജെംഷഡ്പൂരാണ് രണ്ടാമത് നില്‍ക്കുന്നത്.













Tags:    

Similar News