എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്ക് ചരിത്ര ജയം
ഡീഗോ മൗറീസിയോ(70), രാഹുല്‍ ഭെക്കെ (75) എന്നിവരിലൂടെ മുംബൈ സിറ്റി തിരിച്ചടിക്കുകയായിരുന്നു.
റിയാദ്: എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ക്ലബ്ബ് മുംബൈ സിറ്റിക്ക് ചരിത്ര ജയം. ഇന്ന് ഇറാഖ് ക്ലബ്ബ് അല്‍ ഖ്വാവാ അല്‍ ജാവിയാ (എയര്‍ ഫോഴ്‌സ് ക്ലബ്ബ്) ക്ലബ്ബിനെ 2-1നാണ് മുംബൈ സിറ്റി പരാജയപ്പെടുത്തിയത്. എഎഫ്‌സി ചാംപ്യന്‍സ് ലീഗിലെ ഒരു ഇന്ത്യന്‍ ക്ലബ്ബിന്റെ ആദ്യ ജയമാണ്. എയര്‍ ഫോഴ്‌സ് ക്ലബ്ബാണ് ആദ്യം ലീഡെടുത്തത്. ഡീഗോ മൗറീസിയോ(70), രാഹുല്‍ ഭെക്കെ (75) എന്നിവരിലൂടെ മുംബൈ സിറ്റി തിരിച്ചടിക്കുകയായിരുന്നു. മുംബൈയുടെ ആദ്യ മല്‍സരത്തില്‍ സൗദി ക്ലബ്ബ് അല്‍ ശബാബ് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം നേടിയിരുന്നു.
𝙃𝙄𝙎𝙏𝙊𝙍𝙔 𝙈𝘼𝘿𝙀 🤩
— Mumbai City FC (@MumbaiCityFC) April 11, 2022
A historic night in Riyadh for #TheIslanders as we become the first Indian team to win an AFC Champions League game! 💥#AFCvMUM #IslandersInAsia #ACL2022 #AamchiCity 🔵 pic.twitter.com/d09aBF9G9o