എഎഫ്‌സി ചാംപ്യന്‍സ് ലീഗ്; മുംബൈ സിറ്റിക്ക് ഇന്ന് ആദ്യ അങ്കം; എതിരാളി അല്‍ ഷബാബ്

സൗദി പ്രോ ലീഗ് ചാംപ്യന്‍ഷിപ്പില്‍ ആറ് തവണ കിരീടം നേടിയ ടീമാണ് അല്‍ ഷഹബാബ്.

Update: 2022-04-08 00:35 GMT


റിയാദ്: ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സൗദി അറേബ്യയില്‍ തുടക്കമായി. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മുംബൈ സിറ്റി എഫ്‌സി ഇന്ന് ആദ്യഅങ്കത്തിന് ഇറങ്ങും.ആദ്യമായാണ് മുംബൈ എ എഫ്‌സി ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്നത്. നാല് ടീമുകള്‍ വീതം പങ്കെടുക്കുന്ന 10 ഗ്രൂപ്പുകളാണ് ടൂര്‍ണ്ണമെന്റിലുള്ളത്.മുംബൈ സിറ്റി ഗ്രൂപ്പ് ബിയിലാണ്. അല്‍ ജാസിറാ, അല്‍ ജാവിയാ, അല്‍ ഷഹബാബ് എന്നിവരാണ് ഗ്രൂപ്പിലെ മുംബൈയുടെ മറ്റ് എതിരാളികള്‍. ഇന്ന് രാത്രി 10.30ന് നടക്കുന്ന മല്‍സരത്തില്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഷഹബാബിനെ മുംബൈ സിറ്റി നേരിടും. ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നാണ് അല്‍ ഷഹബാബ്.കഴിഞ്ഞ ഐഎസ്എല്‍ ചാംപ്യന്‍മാരായ മുംബൈക്ക് ഇത്തവണ സീസണ്‍ മോശമായിരുന്നു. സൗദി പ്രോ ലീഗ് ചാംപ്യന്‍ഷിപ്പില്‍ ആറ് തവണ കിരീടം നേടിയ ടീമാണ് അല്‍ ഷഹബാബ്.




Tags:    

Similar News